ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവം; ഒരാള്‍ അറസ്റ്റില്‍

ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവം; ഒരാള്‍ അറസ്റ്റില്‍

പാലക്കാട്: ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ ഒരാളെ പോലീസ് കാസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശിയാണ് പിടിയിലായത്. മലപ്പുറം എടവണ്ണ ഒടക്കയം സ്വദേശിയാണ് പിടിയിലായ വിത്സണ്‍.

വനാതിര്‍ത്തിയില്‍ കൃഷി ചെയ്യുന്നയാളാണ് ഇയാള്‍. വന്യമൃഗ ശല്യം ഒഴിവാക്കാനായി സ്ഥിരമായി സ്‌ഫോടക വസ്തുക്കള്‍ വയ്ക്കുന്ന സംഘത്തിലെ അംഗം ആണെന്നാണ്‌ സൂചന.

കൂടാതെ മറ്റ് രണ്ടു പേരെ വനം വകുപ്പ് കാസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ വിശദമായ ചോദ്യം ചെയ്യലിനെ ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂ എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഗര്‍ഭിണിയായ ആന സ്ഫോടനത്തില്‍ നാവ് തകര്‍ന്ന് ഭക്ഷണം കഴിക്കാനാകാതെ പട്ടിണിയിലായിരുന്നു. വായിലെ പരുക്കുകള്‍ക്കു രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവം ദേശീയ ശ്രദ്ധ നേടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*