തൃശ്ശൂർ പൂരത്തിന് ആനകളെ വിട്ട് നൽകില്ലെന്ന് ആനയുടമകൾ

തൃശ്ശൂർ പൂരത്തിന് ആനകളെ വിട്ട് നൽകില്ലെന്ന് ആനയുടമകൾ

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ ഉത്സവത്തിന് എഴുന്നള്ളിക്കുന്നത് വിലക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധമാറിയിച്ചു സംസ്ഥാനത്തെ ഒരു പരിപാടികൾക്കും ആനകളെ പങ്കെടുപ്പിക്കില്ലെന്ന് ആനയുടമകൾ. ഇതോടെ തൃശ്ശൂർ പൂരം ഉൾപ്പെടെയുള്ള ഉത്സവങ്ങളുടെ നടത്തിപ്പ് പ്രതിസന്ധിയിലാകും.

ഉത്സവങ്ങൾ തകർക്കാനുള്ള ശ്രമമാ ണ് വനം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്നും ആനയുടമ സംഘം ഭാരവാഹികൾ വാർത്ത സമ്മേളനത്തി ൽ ആരോപിച്ചു. എന്നാൽ തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ ആനയുടമകളുടെ ഈ തീരുമാനത്തിൽ ഭാഗമാകുമെന്ന് ഉറപ്പായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*