സ്കൂട്ടറില്‍ നിന്ന് തെറിച്ചു വീണ കുഞ്ഞിന് തുണയായി കാട്ടാന
സ്കൂട്ടറില്‍ നിന്ന് തെറിച്ചു വീണ കുഞ്ഞിന് തുണയായി കാട്ടാന
രക്ഷിതാക്കള്‍ക്കൊപ്പം സഞ്ചരികവേ സ്കൂട്ടറില്‍ നിന്നും തെറിച്ചു വീണ നാലുവയസ്സുകാരിക്ക് കാട്ടാന തുണയായി. കാട്ടിനുള്ളിലെ ക്ഷേത്രത്തില്‍ പോയി തിരിച്ചു വരുമ്പോഴാണ് അപകടം പറ്റിയത്.
പശ്ചിമ ബംഗാളിലെ ജല്‍പായി ഗുഡിയിലാണ് സംഭവം. ക്ഷത്രത്തില്‍ നിന്നും കാറ്റ് വഴിയിലൂടെ തിരികെ വരുമ്പോള്‍ പെട്ടെന്നാണ് കാട്ടാനക്കൂട്ടം മുന്നില്‍ പെട്ടത്.
കാട്ടാനകൂട്ടം കടന്നു പോകുന്നതുവരെ കാത്തുനിന്ന നിതു ഘോഷും കുടുംബവും സ്കൂട്ടര്‍ എടുത്തപ്പോഴാണ് അടുത്ത കാട്ടാന കൂട്ടം പെട്ടാണ് മുന്നില്‍ എത്തിയത്.
പരിഭ്രാന്തനായ നിതു ഘോഷ് പെട്ടന്ന് സ്കൂട്ടര്‍ വെട്ടിച്ചപ്പോള്‍ പുറകിലിരുന്ന ഭാര്യയും മകളും റോഡിലേക്ക് തെറിച്ചു വീണു. പെട്ടെന്നാണ് ആന കൂട്ടത്തില്‍ നിന്നും ഒരാന മുന്നോട്ടു വന്ന് ദമ്പതികളുടെ മകളായ നാല് വയസ്സുകാരി അഹാനയെ കാലുകല്‍ക്കിടയിലാക്കി സംരക്ഷണം ഒരുക്കിയത്.
മറ്റ് ആനകള്‍ ആക്രമിക്കതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇവരുടെ പുറകെ സഞ്ചരിച്ചിരുന്ന ട്രക്കിന്‍റെ ഡ്രൈവര്‍ പറഞ്ഞു. കാട്ടാനകൂട്ടം പിന്‍വാങ്ങാതെ നിന്നതോടെ ട്രാക്ക് ഡ്രൈവര്‍ ഹോണ്‍ മുഴക്കിയതോടെ കാട് കയറി. സ്കൂട്ടറില്‍ നിന്നും വീണു പരിക്കേറ്റ ഇവരെ ട്രാക്ക് ഡ്രൈവര്‍ സമീപത്തെ ആശുപത്രിയിലാക്കി.
Leave a Reply
You must be logged in to post a comment.