എന്റെ എല്ലാ മോശം സ്വഭാവവും കണ്ടിട്ടുള്ളത് അവള്‍ : പൃഥ്വിരാജ്

മലയാളികളുടെ ഹൃദയം കീഴടക്കി താരദമ്പതികളുടെ വീഡിയോ തരംഗമാകുന്നു. മലയാള സിനിമയിലെ സൂപ്പര്‍താര പദവിയിലേക്ക് എത്തിയ പൃഥ്വിരാജ് ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ് സിനിമയുടെ സംവിധായകന്‍ കൂടിയാണ്. അഭിനേതാവില്‍ നിന്നും ഗായകനായും നിര്‍മാതാവ് ആയിട്ടും ഇപ്പോള്‍ സംവിധായകനായും തിളങ്ങി നില്‍ക്കുന്ന പൃഥ്വി ഇറങ്ങുന്ന ഓരോ സിനിമകളിലൂടെയും പ്രേക്ഷകരെ അമ്പരപ്പിച്ച് കൊണ്ടിരിക്കുകയാണ്.

ആരാധികമാരുടെ ഹൃദയം തകര്‍ത്ത് കൊണ്ടാണ് പൃഥ്വിയുടെ വധുവായി സുപ്രിയ മേനോന്‍ കടന്ന് വരുന്നത്. ഇപ്പോഴിതാ ഭാര്യ സുപ്രിയയെ കുറിച്ചും തങ്ങള്‍ തമ്മിലുള്ള ആത്മാര്‍ഥ സൗഹൃദത്തെ കുറിച്ചും പറയുന്ന താരത്തിന്റെ വീഡിയോ സുപ്രിയ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

മലയാള സിനിമയുടെ ക്യൂട്ട് ആന്‍ഡ് പവര്‍ഫുള്‍ കപിള്‍സാണ് സുപ്രിയ മേനോനും പൃഥ്വിരാജും. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2011 ഏപ്രില്‍ 25 നായിരുന്നു ബിബിസി റിപ്പോര്‍ട്ടറായിരുന്ന സുപ്രിയ മേനോനും പൃഥ്വിരാജും തമ്മിലുള്ള വിവാഹം നടക്കുന്നത്. ദാമ്പത്യ ജീവിതത്തിന്റെ എട്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ താരദമ്പതികള്‍ ഇന്നും അതേ സൗഹൃദവും സ്‌നേഹവും കൊണ്ട് നടക്കുകയാണ്.പൃഥ്വിരാജിന്റെ പെര്‍ഫെക്ട് വൈഫ് എന്ന സ്ഥാനം നിലനിര്‍ത്താന്‍ സുപ്രിയയ്ക്കും കഴിയാറുണ്ടെന്നാണ് താരത്തിന്റെ വാക്കുകളില്‍ നിന്നും മനസിലാവുന്നത്.പൃഥ്വിരാജ് പണ്ടൊരിക്കല്‍ നടത്തിയ അഭിമുഖത്തിന്റെ വീഡിയോ ക്ലിപ് ആണ് സുപ്രിയ പങ്കുവെച്ചത്. ഭര്‍ത്താവിനെ ഞാന്‍ ഇന്ന് ഏറെ മിസ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം ഷൂട്ടിങ് തിരക്കുകളിലാണെന്നും സുപ്രിയ പറയുന്നു.

ഞാന്‍ ഒരുപാട് സുഹൃത്തുക്കള്‍ ഉള്ള ആളല്ല. സുപ്രിയയാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. എന്റെ സ്വകാര്യ ജീവിതത്തിലേക്ക് പ്രവേശനമുള്ള ഏക വ്യക്തി അവളാണ്. എന്റെ മോശം സ്വഭാവങ്ങളും അറിയാവുന്ന, എന്റെ എല്ലാ ദുര്‍ബലമായ അവസ്ഥകളിലും എന്നെ കണ്ടിട്ടുള്ള ഒരേയൊരാള്‍ സുപ്രിയ ആണ്. എന്റെ വീട്ടുകാര്‍ പോലും എന്നെ ആ അവസ്ഥയില്‍ കണ്ടിട്ടില്ല’. എന്നുമാണ് പൃഥ്വിരാജ് പറയുന്നത്.

ഇരുവര്‍ക്കും അല്ലി എന്ന് വിളിക്കുന്ന(അലംകൃത) എന്നൊരു മകളാണുള്ളത്. പൃഥ്വിയെ പോലെ തന്നെ അല്ലിയും ആരാധകര്‍ക്ക് ഏറെ വേണ്ട ആളാണ്. അല്ലിയെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ കൂടുതല്‍ പേരും ചോദിക്കാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇരിക്കാറുള്ള താരദമ്പതികള്‍ പലപ്പോഴും ആരാധകര്‍ക്ക് മറുപടി കൊടുക്കാറുണ്ട്. മാത്രമല്ല ഇവര്‍ തമ്മില്‍ പരസ്പരം നടത്താറുള്ള പരസ്യ ചാറ്റും ആരാധകര്‍ക്കിടയില്‍ അതിവേഗം തരംഗമുണ്ടാക്കാറുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*