റണ്‍വേയില്‍ അനധികൃതമായി വാഹനം പ്രവേശിച്ചു; എമിറേറ്റ്‌സ് വിമാനത്തിന്റെ ടയറുകള്‍ തകരാറിലായി
റണ്‍വേയില്‍ അനധികൃതമായി വാഹനം പ്രവേശിച്ചു; എമിറേറ്റ്‌സ് വിമാനത്തിന്റെ ടയറുകള്‍ തകരാറിലായി
പറന്നുയരാന്‍ തുടങ്ങുമ്പോള്‍ റണ്‍വേയില്‍ അനധികൃതമായി വാഹനം പ്രവേശിച്ചതുമൂലം ബ്രേക്കിട്ട എമിറേറ്റ്‌സ് വിമാനത്തിന്റെ ടയറുകള്‍ തകരാറിലായി. കെയ്‌റോയില്‍ നിന്ന് ദുബായിലേക്ക് വരേണ്ടിയിരുന്ന വിമാനം ഇതുകാരണം വൈകിയത് എട്ട് മണിക്കൂറാണ്.
ടേക്ക് ഓഫിനായി റണ്‍വേയിലൂടെ അതിവേഗം നീങ്ങിയ വിമാനം പെട്ടെന്ന് ബ്രേക്കിട്ടത് വഴി ടയറുകള്‍ക്ക് തകരാര്‍ സംഭവിക്കുകയും തുടര്‍ന്ന് വിമാനം തിരികെ ടെര്‍മിനലില്‍ എത്തിച്ച് യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു.
തകരാര്‍ പരിഹരിച്ച് എട്ട് മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടതെന്ന് എമിറേറ്റ്‌സ് വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു.
സംഭവത്തില്‍ അധികൃതര്‍ നടത്തുന്ന അന്വേഷണത്തോട് സഹകരിച്ചുവരികയാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് അതീവ പ്രാധാന്യമാണ് നല്‍കുന്നതെന്നും എമിറേറ്റ്‌സ് അറിയിച്ചു.

Leave a Reply