ആധുനികത മുതലെടുക്കുന്നുവെന്ന് ആരോപണവുമായി മൈക്രോസോഫ്റ്റിനെതിരെ തൊഴിലാളികൾ
ആധുനികത മുതലെടുക്കുന്നുവെന്ന് ആരോപണവുമായി മൈക്രോസോഫ്റ്റിനെതിരെ തൊഴിലാളികൾ
മൈക്രോസോഫ്റ്റിനെതിരെ കമ്പനിയിലെ ജീവനക്കാർ രംഗത്ത് വന്ന് കഴിയ്ഞ്ഞു . ഓഗ്നമെന്റഡ്റിയാലിറ്റി അധവാ പ്രതീതി യാഥാർഥ്യ സാങ്കേതിക വിദ്യകൾ അമേരിക്ൻ സൈന്യവുമായി ചേർന്ന് നടത്തുന്ന ഇടപാടിൽ നിന്ന് മൈക്രോസോഫ്റ്റ് പിൻമാറണമെന്നാണ് ജീവനക്കാരുടെ വാദം.
മൈക്രോസോഫ്റ്റിന്റെ ഹോളോ ലെൻസെന്ന ഹെഡ്സെറ്റ് സൈന്യത്തിന് നൽകുന്നതിൽ നിന്ന് മൈക്രോസോഫ്റ്റ് പിൻമാറണമെന്ന ആവശ്യം ശക്തമാണ്.
50 ഓളം വരുന്ന കമ്പനി ജീവനക്കാരാണ് ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ആളുകളെ അപായപ്പെടുത്താനായി ഇത്തരം ഹോളോ ലെൻസുകൾ ഉപയോഗപ്പെടുത്തരുതെന്നാണ് മേധാവികൾക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നത്.
ആയുധങ്ങൾ നിർമ്മിച്ച് കൂട്ടുന്നതിനല്ല തങ്ങൾ മൈക്രോസോഫ്റ്റിലെത്തിയതെന്നും അതിനാൽ തങ്ങളുടെ തങ്ങളുടെ അധ്വാനം ഏത് തരത്തിൽ ഉപയോഗിക്കപ്പെടുന്നുവെന്ന് അറിയാനുള്ള ആവശ്യം തങ്ങൾക്കുണ്ടെന്നും തൊഴിലാളികൽ വ്യക്തമാക്കുന്നു.
Leave a Reply