ബെവ്കോയില്‍ നിന്നും ജീവനക്കാര്‍ കടത്തിയത് 1000 ലിറ്റര്‍ മദ്യം




ബെവ്കോയില്‍ നിന്നും ജീവനക്കാര്‍ കടത്തിയത് 1000 ലിറ്റര്‍ മദ്യം

സര്‍ക്കാരിന്റെ ബവ്റിജസ് മദ്യ വില്‍പ്പനശാലയില്‍ നിന്നും ജീവന ക്കാര്‍ തന്നേ മദ്യം കടത്തി. ആയിരം ലീറ്ററില്‍ അധികം മദ്യമാണ് കടത്തിയത്.

ലോക്ഡൗണിനിടെ മുണ്ടക്കയം ബവ്റിജസ് വില്‍പനശാലയില്‍ നിന്നാണ് മദ്യം കടത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ വ്യാപക തിരിമറി കണ്ടെത്തിയതോടെ എക്സൈസ് അന്വേഷണം ആരംഭിച്ചു.

ബവ്റിജസ് കോര്‍പ്പറേഷന്‍ ഓഡിറ്റ് വിഭാഗമാണ് തട്ടിപ്പ് കണ്ടെത്തി യത്. തുടര്‍ന്ന് ഓഡിറ്റ് വിഭാഗവും എക്സൈസും ചേര്‍ന്ന് നടത്തിയ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് ജീവനക്കാരുടെ വെട്ടിപ്പിന്റെ ആഴം വ്യക്തമായത്.

എക്സൈസിനു ലഭിച്ച രഹസ്യവിവരമാണ് തട്ടിപ്പ് കണ്ടെത്താന്‍ കാരണമായത്‌. കോട്ടയം അയര്‍ക്കുന്നത്തെ വെയര്‍ഹൗസില്‍നിന്ന് ഔട്ട്‌ലെറ്റിലേക്ക് അയച്ച മദ്യത്തിന്റെ കണക്കും ശേഖരിക്കും. ഇതി ലൂടെ കടത്തിയ മദ്യത്തിന്റെ കൃത്യമായ കണക്ക് ലഭിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

കൂടാതെ സ്‌റ്റോക്കില്‍ പത്ത് ലക്ഷത്തിലധികം രൂപയുടെ കുറവു ണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് ഔട്ട്‌‌ലെറ്റ് സീല്‍ ചെയ്തു. മറ്റ് ഔട്ട്‌ലെറ്റുകളിലും സമാനമായ തട്ടിപ്പ് നടന്നിട്ടു ണ്ടോയെന്ന് പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*