Employment Exchange Registration Renewal l എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സുവര്‍ണ്ണാവസരം
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സുവര്‍ണ്ണാവസരം
കൊച്ചി: വിവിധ കാരണങ്ങളാല്‍ 01/01/98 മുതല്‍ 31/10/18 വരെ രജിസ്‌ട്രേഷന്‍ പുതുക്കാതിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം നിയമനം ലഭിച്ച് യഥാസമയം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാതിരുന്നവര്‍ക്കും സീനീയോരിറ്റി പുന:സ്ഥാപിച്ചു നല്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി.
രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/97 മുതല്‍ 08/18 വരെയുള്ള കാലാവധി രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക് ഈ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും.
Also Read >> കെഎസ്ആര്‍ടിസി ജീവനക്കാരന് പമ്പയില്‍ വെച്ച് വെട്ടേറ്റു
ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.employment.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായും സ്‌പെഷ്യല്‍ റിന്യൂവല്‍ നടത്താം. 2018 ഡിസംബര്‍ 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് അവസരം ഉണ്ടാകും.
Leave a Reply