ഇത്തരം ബൈക്കുകള്‍ തിരിച്ചുവിളിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഐക്കണിക്ക് ഇരുചക്രവാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, ഇലക്ട്ര എന്നീ മോഡലുകളുടെ 7000 ബൈക്കുകള്‍ തിരിച്ചുവിളിക്കുന്നു. 2019 മാര്‍ച്ച് 20-നും ഏപ്രില്‍ 30-നും ഇടയില്‍ നിര്‍മിച്ച ബൈക്കുകളാണ് തിരികെ വിളിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസ്‌ക് ബ്രേക്കിലെ കാലിപ്പര്‍ ബോള്‍ട്ടിലെ തകരാറിനെ തുടര്‍ന്നാണ് നടപടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ കാലയളവില്‍ നിര്‍മ്മിച്ചിരിക്കുന്ന ബുള്ളറ്റ്, ഇലക്ട്ര എന്നീ ബൈക്കുകളില്‍ ബ്രേക്ക് ഹോസിനെയും ബ്രേക്ക് കാലിപ്പറിനെയും സുരക്ഷിതമാക്കുന്ന ഭാഗമായ കാലിപ്പര്‍ ബോള്‍ട്ട് തെറ്റായ രീതിയിലാണ് ഘടിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന.

റോയല്‍ എന്‍ഫീല്‍ഡിന്റെ സര്‍വീസ് ടീം നടത്തിയ പരിശോധനയിലാണ് ഈ പിഴവ് കണ്ടെത്തിയത്. ബ്രേക്ക് കാലിപർ ബോൾട്ടിലെ ടോർക് നിശ്ചിത നിലവാരത്തിലല്ലെന്നാണു കമ്പനി പരിശോധനകളിൽ കണ്ടെത്തിയത്. ബുള്ളറ്റ് 350 സിസി, 500 സിസി ഏന്നീ രണ്ട് മോഡലുകളിലും ഈ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*