എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ

എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ

തിരുവനന്തപുരം കഴക്കൂട്ടത്ത് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.

മൂന്നാം വർഷ ആർക്കിടെക്റ്റ് വിദ്യാർത്ഥിനിയായ അടൂർ സ്വദേശിനി അഞ്ജന ( 21 ) യെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ ഭക്ഷണം കഴിക്കാൻ എത്താത്തതിനാൽ സഹപാഠി മുറിയിലെത്തി നോക്കിയപ്പോഴാണ് അഞ്ജന കട്ടിലിൽ മരിച്ചു കിടക്കുന്നത് കാണുന്നത്.

അതേസമയം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നാണ് പോലീസ് കരുതുന്നത്. അഞ്ജനയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട് .

മൈഗ്രൻ തുടങ്ങിയ അസുഖങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നത് .
ഗുളികകൾ അമിത അളവിൽ കഴിച്ചതാകാം മരണകാരണമെന്നാണ് പൊലീസിന്റെ നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*