ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് ചാമ്പ്യന്മാര്‍

ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് ചാമ്പ്യന്മാര്‍

ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ന്യൂസീലന്‍ഡ് -ഇംഗ്ലണ്ട് പോരാട്ടം സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തിലാണ് ഇംഗ്ലണ്ട് വിജയം പിടിച്ചെടുത്തത്. ഒരു ഓവറില്‍ 15 റണ്‍്‌സ് എടുത്ത് ഇംഗ്ലണ്ട്.

എന്നാല്‍ അതും ഇരുവരും സമനിലയില്‍ ആകുകയായിരുന്നു. പക്ഷെ ഇംഗ്ലണ്ടിന്റെ ബൗണ്ടറിക്കരുത്ത് ടീമിന് വിജയം സമ്മാനിച്ചു.നിശ്ചിത 50 ഓവറില്‍ ഇരു ടീമുകളും ടൈ ആയതോടെയാണ് സൂപ്പര്‍ ഓവര്‍ വേണ്ടിവന്നത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 50 ഓവറില്‍ 24്1 റണ്‍സാണ് നേടിയത്. ഇംഗ്ലണ്ട് 50 ഓവറില്‍ 241 റണ്‍സിന് ഓള്‍ഔട്ടായി. അവസാന പന്തിലാണ് അവര്‍ക്ക് അവസാന വിക്കറ്റ് നഷ്ടമായത്.

ജെയ്‌സണ്‍ റോയി (20 പന്തില്‍ 17), ജോ റൂട്ട് (30 പന്തില്‍ ഏഴ്), ജോണി ബെയര്‍‌സ്റ്റോ (55 പന്തില്‍ 36), ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ (22 പന്തില്‍ ഒന്‍പത്) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ പുറത്തായ മറ്റുള്ളവര്‍. കിവീസിനായി ലോക്കി ഫെര്‍ഗൂസന്‍ മൂന്നും മാറ്റ് ഹെന്റി, കോളിന്‍ ഗ്രാന്‍ഡ്‌ഹോം, ജിമ്മി നീഷം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 241 റണ്‍സെടുത്തത്. ബോളിങ്ങുമായി ഇംഗ്ലിഷ് ബോളര്‍മാര്‍ കളംപിടിച്ച ലോഡ്‌സില്‍, ഓപ്പണര്‍ ഹെന്റി നിക്കോള്‍സിന്റെ കന്നി ലോകകപ്പ് അര്‍ധസെഞ്ചുറിയുടെയും (55), വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടോം ലാഥത്തിന്റെ അര്‍ധസെഞ്ചുറിയുടെ വക്കോളമെത്തിയ ഇന്നിങ്‌സിന്റെയും (47) കരുത്തിലാണ് കിവീസ് ഭേദപ്പെട്ട സ്‌കോറിലേക്കെത്തിയത്.

ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് ഒന്‍പത് ഓവറില്‍ 37 റണ്‍സ് മാത്രം വഴങ്ങിയും, ലിയാം പ്ലങ്കറ്റ് 10 ഓവറില്‍ 42 റണ്‍സ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതമെടുത്തു. നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 241 റണ്‍സെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment