കടൽ കടന്നെത്തിയത് സ്നേഹം നിറച്ച വാക്കുകൾ

കടൽ കടന്നെത്തിയത് സ്നേഹം നിറച്ച വാക്കുകൾ

അടഞ്ഞുകിടക്കുന്ന ക്ലാസ് മുറികളേയും സ്കൂൾ പ്രവർത്തനങ്ങളേയും ഓൺലൈനിൽ പുനരാവിഷ്കരിക്കുകയാണ് വിദ്യാലയങ്ങൾ. വൈവിധ്യമാർന്ന പരിപാടികളാണ് പല വിദ്യാലയങ്ങളും ഇത്തരത്തിൽ തയ്യാറാക്കുന്നത്.

ക്ലബ് ഉദ്ഘാടനങ്ങൾ മുടങ്ങിയിരിക്കുന്ന പശ്ചാത്തലത്തിൽ ഉദിനൂർ സെൻട്രൽ എയുപി സ്കൂളിന്റെ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ഓൺലൈനായാണ് സംഘടിപ്പിച്ചത്. വ്യത്യസ്തമായ ഉദ്ഘാടനമായി മാറി അത്. വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിൽ നിന്നാണ് ഉദ്ഘാടക

മെക്സിക്കോയിലെ ഗൗതലജാറ യൂണിവേഴ്സിറ്റിയിലെ രസതന്ത്ര വിഭാഗത്തിൽ പ്രെഫസറും ഇംഗ്ലീഷ് ഭാഷാ പ്രചാരകയുമായ സാൻഡ്ര ഹായ്രയാണ് ഉദ്ഘാടനം നിർവഹിച്ചത്.

വളരെ സരസമായ ഉദ്ഘാടന പ്രസംഗം കുട്ടികൾ നന്നായി ആസ്വദിച്ചു. സ്പാനിഷ് ആണ് മെക്സിക്കോ വംശജയായ സാൻഡ്രയുടെ മാതൃഭാഷ. സ്പാനിഷ് സ്ലാംഗിൽ ഉദിനൂർ പോലുള്ള വാക്കുകൾ സാൻഡ്ര ഉച്ചരിച്ചത് കുട്ടികൾക്ക് നന്നായി രസിച്ചു .

ചടങ്ങിന് ആശംസയർപ്പിക്കാൻ ബ്രസീലിലെ എസ്പിരിറ്റോ സാന്റോയിലെ ഇംഗ്ലീഷ് അധ്യാപകനായ വെബർ കെയ്സറും എത്തി. ഉദിനൂർ സെൻട്രൽ എയുപി സ്കൂൾ അധ്യാപകനും എഴുത്തുകാരനുമായ ഏവി സന്തോഷ് കുമാർ തന്റെ ഫുൾബ്രൈറ്റ് ഫെലോഷിപ്പിന്റെ ഭാഗമായി അമേരിക്കയിൽ വച്ചാണ് സാൻഡ്രയുമായും വെബറുമായും പരിചയപ്പെടുന്നത്.

എൽപി വിഭാഗം ഇംഗ്ലീഷ് ക്ലബിന്റെ ഉദ്ഘാടനം വിക്ടേഴ്സ് ചാനലിൽ രണ്ടാം ക്ലാസ് ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന നിഷ വി.എൽ നിർവഹിച്ചു. ഹെഡ്മാസ്റ്റർ സി. സുരേശൻ മാസ്റ്റർ ആശംസകൾ നേർന്നു. പൂർണ്ണമായും കുട്ടികൾ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഇംഗ്ലീഷ് ഫെസ്റ്റിന്റെ ഭാഗമായി വിവിധ പരിപാടികൾ അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published.

*
*