ഓണ്‍ലൈന്‍ സ്കൂള്‍ കലോത്സവത്തിലേക്ക് എന്‍ട്രികള്‍ നാളെ അവസാനിക്കും

ഓണ്‍ലൈന്‍ സ്കൂള്‍ കലോത്സവത്തിലേക്ക് എന്‍ട്രികള്‍ നാളെ അവസാനിക്കും

സംസ്ഥാനത്ത് ആദ്യമായി നടത്തുന്ന ഓണ്‍ലൈന്‍ സ്കൂള്‍ കലോത്സവത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നുത് നാളെ (18-5-20) അവസാനിക്കും. ഈ വര്‍ഷം മുതലാണ്‌ ഓണ്‍ലൈന്‍ സ്കൂള്‍ കലോത്സവത്തിന് തുടക്കം കുറിച്ചിത്.

കൊറോണ കാലത്ത് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉ ണ്ടാകുന്ന മാനസിക പിരിമുറുക്കത്തില്‍ നിന്നും അല്‍പ്പം ഒരു ആശ്വാസം എന്ന നിലയില്‍ ആണ് ഇത് തുടങ്ങിയതെങ്കിലും വരും വര്‍ഷങ്ങളിലും തുടരുമെന്ന് സംസ്ഥാനതല ഐ.ടി സഹകരണ സ്ഥാപനമായ സിറ്റ്മികോസ് അറിയിച്ചു.

സിലബസ് ഭേദമെന്ന്യേ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലെയും 1 മുതല്‍ 12 ക്ലാസ്സ് വരെ ഉള്ള വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഇതിലൂടെ വിവിധ തട്ടിലുളള വിദ്യാര്‍ഥികളുടെ കലാപരമായ കഴിവിനെ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കുവാനും മാറ്റുരക്കുവാനും അവസരം ഉണ്ടാകും.

പങ്കെടുക്കുന്ന വിദ്യാഥികള്‍ക്ക് എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും വിജയികള്‍ക്ക് ട്രോഫി, ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, നല്‍കുന്നതോടൊപ്പം ജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് ലഭിക്കുന്ന സ്കൂളുകള്‍ക്ക് ട്രോഫികളും നല്‍കപ്പെടുന്നതാണ്. ഇന്നലെവരെ 28042 എന്‍റികള്‍ ആണ് ലഭിച്ചിരിക്കുന്നത്.

മത്സരാര്‍ഥികള്‍ അവരുടെ മത്സര ഇനത്തിന്‍റെ വീഡിയോ, ചിത്രങ്ങള്‍, കൈയെഴുത്ത്പ്രതി എന്നിവയ്ക്കൊപ്പം മത്സരാര്‍ഥിയെ സംബന്ധിക്കുന്ന വിവരങ്ങള്‍, രക്ഷകര്‍ത്താവിന്‍റെ പേര്, ഫോണ്‍നമ്പര്‍ ഉള്‍പ്പെടെ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകള്‍ 8075966516, 9745737047 വാട്സാപ് നമ്പറിലോ www.onlinekalolsavam@gmail.com ഇ-മെയില്‍, എന്നിവ വഴിയോ അയക്കാം.

മത്സരത്തിന് മുന്നോടിയായി സ്കൂള്‍ അധികൃതരില്‍ നിന്നും മത്സരാര്‍ഥി സര്‍ട്ടിഫിക്കറ്റുള്‍ സമര്‍പ്പിക്കേണ്ടണ്ടതില്ലെങ്കിലും മത്സര ഇനങ്ങളുടെ ഫലപ്രഖ്യാനത്തിന് ശേഷം വിജയികളായ മത്സരാര്‍ഥികള്‍ അതാത് സ്കൂളിലെ ഹെഡ്മാസ്റ്റര്‍, പ്രന്‍സിപ്പല്‍ എന്നിവരില്‍ നിന്നും ഫോട്ടോ സഹിതമുള്ള സാക്ഷ്യപത്രം തയ്യാറാക്കി സമര്‍പ്പിക്കേണ്ടതാണ്.

സമര്‍പ്പിക്കുന്ന വീഡിയോ ഫൂട്ടേജുകളില്‍ കൂട്ടിചേര്‍ക്കലുകളോ ക്രമക്കേടുകളോ ഉണ്ടായാല്‍ മത്സരത്തില്‍ നിന്നും വിദ്യാര്‍ഥികള്‍ അസാധു ആക്കുന്നതോടൊപ്പം വരുംവര്‍ഷങ്ങളിലെ കലോത്സവങ്ങളില്‍ നിന്നും വിലക്കുകയും ചെയും.

കൊറോണയുടെ കാലപരിധിയില്‍ ഉള്‍പ്പെട്ടതിനാല്‍ ഈ വര്‍ഷത്തെ ഓണ്‍ലൈന്‍ കലോത്സവത്തില്‍ നൃത്ത ഇനങ്ങളിലെ ആടയാഭരണങ്ങള്‍ക്ക് മതിയായ ഇളവുകള്‍ ലഭിക്കുന്നതാണ്. എന്നാല്‍ മത്സര ഇനങ്ങളുടെ സമയക്രമത്തില്‍ കൃത്യത പാലിക്കേണ്ടണ്ടതാണ്. വിശദവിവരങ്ങള്‍ക്കായി www.sitmicos.com അല്ലെങ്കില്‍ ഈ നമ്പരില്‍ 0471-2317755 ബന്ധപ്പെടുക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*