അനുവദിച്ചത് 70 പോയത്… അപകടകരമായ രീതിയില്‍ അമിത വേഗത്തില്‍ പാഞ്ഞ ന്യൂജെന്‍ ബൈക്ക് പിടികൂടി
അനുവദിച്ചത് 70 പോയത്… അപകടകരമായ രീതിയില്‍ അമിത വേഗത്തില്‍ പാഞ്ഞ ന്യൂജെന്‍ ബൈക്ക് പിടികൂടി
കാതടപ്പിക്കുന്ന ശബ്ദത്തില്‍ അപകടകരമായ രീതിയില്‍ അമിത വേഗതയില്‍ റോഡിലൂടെ പാഞ്ഞ ന്യൂജെന്‍ ബൈക്ക് യാത്രികനെ പൊലീസ് പിടികൂടി. കൊച്ചി പച്ചാളം പ്യാരി മന്‍സിലില്‍ നഹാസ് ജാന്‍ (28) ആണ് അറസ്റ്റിലായത്.
ബൈക്ക് കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു. അനുവദിനീയ വേഗം പരമാവധി 70 കിലോമീറ്ററായ റോഡിലൂടെ 14 ലക്ഷം രൂപ വിലയുള്ള ബൈക്ക് 150 കിലോമീറ്റര്‍ വേഗത്തിലാണ് വന്നതെന്നു ട്രാഫിക് എസ്ഐ ജി. പയസ് പറഞ്ഞു.
എറണാകുളം ഭാഗത്തു നിന്നു വന്ന ബൈക്ക് ദേശീയപാതയിലെ പുളിഞ്ചോട് കവലയിലാണ് പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് പൊലീസ് റോഡ് ‘ബ്ലോക്ക്’ ചെയ്ത് തൊട്ടടുത്ത ബൈപാസ് കവലയില്‍ വെച്ച് ഇയാളെ പിടികൂടുകയായിരുന്നു.
പ്രതിയ്ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കോടതി നിശ്ചയിക്കുന്ന തുകയ്ക്കുള്ള ബോണ്ട് നല്‍കിയാലേ ബൈക്ക് വിട്ടുകിട്ടൂ എന്നു പൊലീസ് പറഞ്ഞു. സിപിഒമാരായ പ്രശാന്ത്, മഹിന്‍ഷ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
Leave a Reply