വോട്ടര്‍മാരില്‍ മുന്‍തൂക്കം 40-49 ഗ്രൂപ്പിന്

വോട്ടര്‍മാരില്‍ 40-49 ഗ്രൂപ്പിന് മുന്‍തൂക്കം

കാക്കനാട് –  നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ 40-49 പ്രായഗ്രൂപ്പില്‍. 32,893 വോട്ടര്‍മാരാണ് സെപ്തംബര്‍ 21 ലെ വോട്ടര്‍ പട്ടിക പ്രകാരം ഈ പ്രായഗ്രൂപ്പിലുള്ളത്.

ആകെ വോട്ടര്‍മാരുടെ (153838) 21.38 ശതമാനം വരുമിത്. 30-39 പ്രായക്കാരാണ് തൊട്ടുപിന്നില്‍ – 31582. ഇതിനും പിന്നിലായി 29254 അംഗസംഖ്യയുമായി 50-59 പ്രായക്കാര്‍ നിലയുറപ്പിച്ചിരിക്കുന്നു. 20-29 പ്രായക്കാര്‍ 23929 പേര്‍. മുതിര്‍ന്ന പൗരന്‍മാരിലേക്ക് കടക്കുമ്പോള്‍ 60-69 പ്രായഗ്രൂപ്പില്‍ 20706 പേരും 70-79 പ്രായഗ്രൂപ്പില്‍ 9403 പേരും വോട്ടര്‍ പട്ടികയിലുണ്ട്.

80-89 പ്രായക്കാരായി 2859 വോട്ടര്‍മാര്‍. നൂറിന് മുകളില്‍ പ്രായമുള്ള അഞ്ചു പേരാണ് എറണാകുളത്തുള്ളത്. കന്നിവോട്ടര്‍മാരായി കണക്കാക്കാവുന്ന 18-19 പ്രായക്കാര്‍ 2936 പേരാണ് പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.

സ്ത്രീ വോട്ടര്‍മാര്‍ക്ക് തന്നെ പട്ടികയില്‍ മുന്‍തൂക്കം. 78302 സ്ത്രീ വോട്ടര്‍മാരുള്ള പട്ടികയില്‍ പുരുഷ വോട്ടര്‍മാര്‍ 75533. രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment