വീട്ടില്‍ കിടന്നിരുന്ന കാര്‍ തനിയെ സ്റ്റാര്‍ട്ടായി, ഗേറ്റ് കടന്ന് അപ്പുറത്തെത്തി- ദുരൂഹമായ സംഭവത്തില്‍ ഞെട്ടി വീട്ടുകാര്‍

വീടിന്റെ പോര്‍ച്ചില്‍ കിടന്ന കാര്‍ സ്റ്റാര്‍ട്ടു ചെയ്യുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു. സമയം പുലര്‍ച്ചെ നാലു മണി. ഞെട്ടി എഴുന്നേറ്റ വീട്ടുകാര്‍ കണ്ടത് ഗേറ്റ് തകര്‍ത്ത് മുന്നോട്ടു കുതിക്കുന്ന കാറിനെയാണ്.

ഗേറ്റ് തകര്‍ത്ത് മുന്നോട്ടു കുതിച്ച കാര്‍ റോഡിന് കുറുകെ കടന്ന് കാനയുടെ സ്ലാബില്‍ ചെന്ന് ഇടിച്ചു നിന്നു. കാക്കനാട് ഉണിച്ചിറയിലുള്ള വീട്ടിലാണ് ദുരൂഹ സംഭവം നടന്നത്.

ഇടപ്പളളി-പുക്കാട്ടുപടി റോഡിനരികിലുള്ള വീടിന്റെ ഗേറ്റ് തകര്‍ത്ത് കടന്ന വാഹനം തനിയെ റോഡ് മുറിച്ച് കടന്നു പോവുകയായിരുന്നു. സംഭവസമയത്ത് റോഡില്‍ ആളുകള്‍ ഇല്ലാതിരുന്നതും മറ്റു വാഹനങ്ങള്‍ ഇല്ലാതിരുന്നതും മൂലം വലിയ അപകടമാണ് ഒഴിവായത്.

കാറിന്റെ ഹാന്‍ഡ് ബ്രേക്ക് ഇട്ടിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണു സ്റ്റാര്‍ട്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply