ജഡ്ജിയുടെ തീരുമാനമാനത്തിന് മുന്നില്‍ കോര്‍പ്പറേഷന്‍ മുട്ടുമടക്കി ; മുഴുവന്‍ മാലിന്യവും നീക്കം ചെയ്തു
ജഡ്ജിയുടെ തീരുമാനമാനത്തിന് മുന്നില്‍ കോര്‍പ്പറേഷന്‍ മുട്ടുമടക്കി ; മുഴുവന്‍ മാലിന്യവും നീക്കം ചെയ്തു
എറണാകുളം: എറണാകുളം ബ്രോഡ്വേയില്‍ പഴം പച്ചക്കറി മാര്‍ക്കറ്റില്‍ മാലിന്യം നീക്കം ചെയ്യാത്തതിനെതിരെ പ്രതിഷേധവുമായി സബ് ജഡ്ജി. ദിവസങ്ങള്‍ പഴക്കമുള്ള ചീഞ്ഞ് ദുര്‍ഗ്ഗന്ധം വമിക്കുന്ന മാലിന്യ കൂമ്പാരം നിക്കം ചെയ്യാത്തതിനെതിരെ നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയെങ്കിലും കോര്‍പറേഷന്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.
പല തവണ വ്യാപാരികള്‍ പരാതിയുമായി ചെന്നെങ്കിലും അവഗണന മാത്രമായിരുന്നു ഫലം.പരിശോധനക്ക് എത്തിയ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എ.എം ബഷീര്‍ കോര്‍പ്പറേഷന്‍ അധികാരികള്‍ക്ക്താക്കിത് നല്‍കിയതിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ മുട്ടുമടക്കി.
മാലിന്യം നീക്കം ചെയ്യാതെ മാര്‍ക്കറ്റ് വിട്ട് പോകില്ലെന്ന ജഡ്ജിയുടെ തീരുമാനമാനത്തെ തുടര്‍ന്നു ജെ.സി.ബി.യും ലോറികളുമായെത്തി കോര്‍പ്പറേഷന്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തു. മാലിന്യം പൂര്‍ണ്ണമായും നീക്കം ചെയ്ത ശേഷമാണ് സബ് ജഡ്ജി മാര്‍ക്കറ്റ് വിട്ട് പോയത്. മാലിന്യ സംസ്‌കരണത്തില്‍ വീഴ്ച്ച വരുത്തിയതിന് കോര്‍പ്പറേഷനെതിരായി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മഴകാലത്ത് പകര്‍ച്ച വ്യാധികള്‍ വ്യാപകമായതിനെ തുടര്‍ന്ന് മാലിന്യം കാരണം കൊതുക് ശല്യം വര്‍ധിച്ചിരുന്നു.മാര്‍ക്കറ്റിന്റെ മധ്യഭാഗത്തായിരുന്നു പച്ചക്കറി അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂട്ടിയത്.മൂക്ക് പൊത്താതെ ബ്രോഡ് വേയിലെ മാര്‍ക്കറ്റിനുള്ളില്‍ ആളുകള്‍ക്ക്കയറാനാകില്ല എന്ന അവസ്ഥയില്‍ അധികാരികള്‍ കാണിച്ച അലംഭാവത്തിനു മാലിന്യകൂമ്പരത്തിന് അരികെ ഇരുന്നു എ.എം ബഷീര്‍ നടത്തിയ പ്രതിഷേധം അവസാനം വിജയം കണ്ടു.
Leave a Reply