ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
കൊച്ചി: എറണാകുളം സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന എറണാകുളം, ചേരാനെല്ലൂര്‍, മുളവുകാട് എന്നീ വില്ലേജുകളില്‍ 1986 ജനുവരി മുതല്‍ 2017 മാര്‍ച്ച് 31 വരെ കാലയളവില്‍ അണ്ടര്‍വാല്യുവേഷന്‍ നടപടികളില്‍ ഉള്‍പ്പെട്ടവര്‍ക്കായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കും.
ഫെബ്രുവരി 20-ന് രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു വരെ നടത്തുന്ന അദാലത്തില്‍ മുദ്രവിലയുടെ 30 ശതമാനം മാത്രം ഒടുക്കി ജപ്തി നടപടികളില്‍ നിന്ന ഒഴിവാകാം. രജിസ്ട്രേഷന്‍ ഫീസ് പൂര്‍ണമായും ഒഴിവാക്കും.
Also Read >> റസ്‌ക്യൂ ഓഫീസര്‍; കരാര്‍ നിയമനം
കൊച്ചി: വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കു എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ആറ് മാസത്തേക്ക് ഒരു റസ്‌ക്യൂ ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുതിന് എറണാകുളം ജില്ലക്കാരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത സോഷ്യല്‍ വര്‍ക്കിലുളള ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലകളിലുളള പ്രവൃത്തി പരിചയം, ഹിന്ദി/തമിഴ് ഭാഷയില്‍ ആശയ വിനിമയം നടത്താനുളള പ്രാവീണ്യം. പ്രതിമാസ ഹോണറേറിയം 18,000 രൂപ.
അപേക്ഷ, യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 20-നകം ജില്ലാശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ബൈ ലൈന്‍ നമ്പര്‍-1, എസ്.പി ക്യാമ്പ് ഓഫീസിനു സമീപം, തോട്ടയ്ക്കാട്ടുകര, ആലുവ 683108 വിലാസത്തില്‍ അപേക്ഷിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2609177, 89744318290. എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രായപരിധി 30 വയസ്. അപേക്ഷാഫോറം wcd.kerala.gov.in ൽ ലഭ്യമാണ്.
Leave a Reply