ഇരുപതുകളിൽ തങ്ങളുടെ സ്വഭാവം എങ്ങനെ ആയിരുന്നെന്നു ഷെയ്‌ന്റെ പക്വതകുറവിനെക്കുറിച്ചു വാചാലരാവുന്ന ഇന്നത്തെ അൻപതുകാർ ഓർക്കുന്നത് നന്നായിരിക്കും : ഷൈൻ ടോം ചാക്കോ

ഷെയ്‌ന്റെ പ്രവൃത്തി ഒരു പ്രോജക്ട് എന്ന നിലയിൽ ആ സിനിമയെ ബാധിക്കുന്നതു തന്നെയാണ്. പക്ഷെ ആ സമയത്തു ഷെയ്‌ന്റെ മാനസികാവസ്ഥയെക്കുറിച്ചും പരിഗണിക്കേണ്ടതുണ്ടെന്നു നടൻ ഷൈൻ ടോം ചാക്കോ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒരു നിർമ്മാതാവിന് താൻ മുടക്കുന്ന പണം പ്രധാനം തന്നെയാണ്. പക്ഷെ അന്ന് പത്രസമ്മേളനത്തിൽ വന്നിട്ട് എന്തൊക്കെ അനാവശ്യങ്ങളാണ് വിളിച്ചുപറഞ്ഞത്? അതുകൊണ്ട് ഒരു അഭിനേതാവ് എന്ന നിലയിൽ ഷെയ്ന് ദീർഘകാലത്തേക്കുണ്ടായ മുറിവുകൾ എങ്ങനെ പരിഹരിക്കും? ഇതെല്ലാം അവന്റെ ഉമ്മക്കും സഹോദരിമാർക്കും എത്ര വിഷമം ഉണ്ടാക്കിയിട്ടുണ്ടാവും? ഒരു സംഘടനക്ക് നടപടികൾ സ്വീകരിക്കാം. പക്ഷെ വിഷയത്തെ അതിന്റെ യഥാർത്ഥതലത്തിൽ അഡ്രസ്സ് ചെയ്യേണ്ടതുണ്ട്. അഭിനേതാക്കൾ എന്തൊക്കെ കഴിക്കുന്നു എന്നതല്ല കാസ്റ്റിംഗിൽ പ്രധാനഘടകമാവേണ്ടതെന്നും ഷൈൻ ടോം ചാക്കോ ചൂണ്ടിക്കാട്ടി. ബിസിനസ്സൊക്കെ എല്ലാവരും സംസാരിക്കുമല്ലോ. പ്രതിഫലക്കാര്യത്തിൽ തർക്കം വരുന്നതൊക്കെ മലയാളസിനിമയിൽ വലിയ കാര്യമാണോ? അങ്ങനെയെങ്കിൽ മുൻപും അങ്ങനെ ചെയ്ത നടീനടന്മാരെയൊക്കെ ശിക്ഷിക്കേണ്ടതാണല്ലോ. പിന്നെ 50 വയസ്സിന്റെ പക്വത 22 കാരനിൽ പ്രതീക്ഷിക്കുന്നതുതന്നെ തെറ്റല്ലേ. ഷെയ്ൻ ഒരു പയ്യനാണ്. കുറെ പരിചയമൊക്കെ ആയിക്കഴിയുമ്പോൾ അവനും പെരുമാറ്റത്തിൽ പുരോഗതി വന്നോളും. 22 -ൽ തങ്ങളും ഇങ്ങനെയൊക്കെ ആയിരുന്നെന്നു എല്ലാവരും ഓർത്താൽ നന്നെന്നു ഷെയ്ൻ സൂചിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*