എത്യോപ്യന്‍ വിമാനം തകര്‍ന്നു വീണ് 157 യാത്രക്കാര്‍ മരിച്ചു; അപകടത്തില്‍ പെട്ടവരില്‍ ഇന്ത്യക്കാരും
എത്യോപ്യന്‍ വിമാനം തകര്‍ന്നു വീണ് 157 യാത്രക്കാര്‍ മരിച്ചു; അപകടത്തില്‍ പെട്ടവരില്‍ ഇന്ത്യക്കാരും
എത്യോപ്യയില്‍ നിന്ന് കെനിയയിലേക്ക് പോയ വിമാനം തകര്‍ന്നു വീണു. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 എന്ന വിമാനമാണ് തകര്‍ന്നത്.
വിമാനത്തില്‍ 149 യാത്രക്കാരും 8 ജോലിക്കാരും ഉണ്ടായിരുന്നു എയര്‍ലൈന്‍സ് കമ്പനി വ്യക്തമാക്കി. മുഴുവന്‍ യാത്രക്കാരും മരിച്ചതായാണ് ഇപ്പോള്‍ കിട്ടുന്ന സൂചനകള്‍. മരണസംഖ്യ ഇതുവരെ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം, അപകടത്തില്‍പെട്ടവരില്‍ ഇന്ത്യക്കാരുമുണ്ടെന്നാണ് സൂചന. കാനഡ, ചൈന, അമേരിക്ക, ഇറ്റലി, ഫ്രാന്‍സ്, റഷ്യ, ഈജിപ്റ്റ് എന്നിവിടങ്ങളില്‍ നിന്നുമുള്ള യാത്രക്കാരും വിമാനിത്തലുണ്ടായിരുന്നു.
അഡിസ് അബാബയിലെ ബോലെ വിമാനത്താവളത്തില്‍നിന്ന് പ്രാദേശിക സമയം രാവിലെ 8.38നാണ് വിമാനം പറന്നുയര്‍ന്നത്. വിമാനം പുറപ്പെട്ട് മിനിറ്റുകള്‍ക്കകം തന്നെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു.
8.44 കഴിഞ്ഞതോടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. അഡിസ് അബാബയില്‍ നിന്ന് 62 കിലോമീറ്റര്‍ അകലെയുള്ള ബിഷോഫ്ടു നഗരത്തിനു സമീപമാണ് അപകടമുണ്ടായത്.
Leave a Reply