പെണ്‍കുട്ടികളെ ധനാഗമ മാര്‍ഗമായി ചില അമ്മമാര്‍ പോലും കരുതുന്നു

പെണ്‍കുട്ടികളെ ധനാഗമ മാര്‍ഗമായി ചില അമ്മമാര്‍ പോലും കരുതുന്നു

പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ടത് തെറ്റായ നോട്ടവും തെറ്റായ സ്പര്‍ശവും തെറ്റായ വാക്കും തിരിച്ചറിഞ്ഞു പ്രതിരോധിക്കാനാണ് നിരന്തരം ഇരമ്പിയെത്തുന്ന പീഡന വാര്‍ത്തകള്‍ ഇന്ന് മലയാളികള്‍ക്ക് നിത്യ സംഭവമാണ്. ജന മനസ്സുകളില്‍ മരിക്കാത്ത ഓര്‍മ്മയായി അവശേഷിക്കുന്ന കാമ വെറിയുടെ ഇരകളുടെ ഇന്നത്തെ അവസ്ഥ ലോകം അറിയുന്നുണ്ടോ?.

സൂര്യനെല്ലി,വിതുര,ഇരിട്ടി,കിളിരൂര്‍,കവിയൂര്‍,തോപ്പുംപടി,പന്തളം,പൂവരണി,കോഴിക്കോട് ഐസ് ക്രീം പാര്‍ലര്‍,ഡല്‍ഹി പെണ്‍കുട്ടി, ജിഷ അവസാനം കൊല്ലത്തെ ഏഴു വയസ്സുകാരി ശ്രീലക്ഷ്മി തുടങ്ങി കാപലികന്മാരാല്‍ കടിച്ചു കീറപ്പെട്ട ജീവിതങ്ങള്‍ക്ക് നീതി കിട്ടുമോ?. വൈകി എത്തുന്ന നീതി, കിട്ടാതെ പോകുന്ന നീതിയ്ക്കു തുല്യമാണെന്ന് പറയാം.ഇവരുടെ ഇടയില്‍ വൈകി ആണെങ്കിലും നീതി ലഭിച്ചെങ്കില്‍…
2012 ഡിസംബര്‍ 16ന് ഓടുന്ന ബസ്സില്‍ വെച്ച് ക്രൂരമായി ബലാത്സംഗത്തിനിരയായി മരണപ്പെട്ട ഡല്‍ഹി പെണ്‍കുട്ടി ഇപ്പോഴും നീറുന്ന ഓര്‍മ്മയായി ലക്ഷോപലക്ഷം ജനമനസ്സുകളില്‍ അവശേഷിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി രാജ്യം ലജ്ജിച്ചു തല താഴ്ത്തിയത് ഈ സംഭവത്തിലാണ്. അണ്ണാ ഹസാരെയ്ക്കോ, കോണ്‍ഗ്രെസ്സിനൊ ബി ജെ പിയ്ക്കോ ഇതുവരെ സൃഷ്ട്ടിക്കാന്‍ കഴിയാത്തത്ര യുവതീയുവാക്കള്‍ ആണ് പ്രതിഷേധവുമായി എത്തിയത്.

പ്രതികള്‍ക്ക് എത്രയും വേഗം വധശിക്ഷ നടപ്പിലാക്കണമെന്ന് ജനങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷ അവര്‍ക്ക് നല്‍കാനില്ല. കാടത്തത്തേക്കാള്‍ ഭയാനകമായ പൈശാചികാമോ?. പെണ്‍കുട്ടിയെ മാനഭംഗപെടുത്തുകയും ജനനേന്ദ്രിയത്തിലൂടെ കമ്പി കടത്തുകയും ചെയ്യുന്ന പ്രതികള്‍ മനുഷ്യത്വം അര്‍ഹിക്കുന്നില്ല.
2011 ഫെബ്രുവരിയില്‍ ജനം വിതുമ്പിയത് സൗമ്യ എന്ന പെണ്‍കുട്ടിയെ ഓര്‍ത്താണ്. ട്രെയിനില്‍ വെച്ച് മാനഭംഗത്തിനു ഇരയായി ക്രൂരമായി കൊല്ലപ്പെട്ട വാര്‍ത്ത‍ മാധ്യമങ്ങള്‍ തോറും നിറഞ്ഞു നിന്നു. മലയാളികള്‍ ഏറെ ഓര്‍ത്തു കരഞ്ഞ പെണ്‍കുട്ടി.മൂന്നാറിലെ തേയില തോട്ടങ്ങള്‍ക്ക് പ്രശസ്തി നേടിക്കൊടുക്കുക മാത്രമാണ് സൂര്യനെല്ലി കേസ് ചെയ്തത്.

സൂര്യനെല്ലിയില്‍ നിന്നും ദിവസവും മൂന്നാറിലെ സ്കൂളില്‍ പോയിരുന്ന പെണ്‍കുട്ടി ബസ്സിലെ കണ്ടക്ടറുമായി പ്രണയത്തിലായി. എന്നാല്‍ പ്രണയം നടിച്ചു അയാള്‍ അവളെ ചതിക്കുകയായിരുന്നു. ഒടുവില്‍ അവള്‍ സെക്സ് റാക്കറ്റിന്റെ കൈകളില്‍ എത്തി ചേര്‍ന്നു. നാല്‍പ്പതു ദിവസം തുടര്‍ച്ചയായി നല്പ്പത്തിമൂന്നു പുരുഷന്മാരുടെ ആക്രമണത്തിന് ഇരയായി. ഒടുവില്‍ ജീവച്ഛവം പോലെയായി തീര്‍ന്നപ്പോള്‍ വണ്ടിക്കാശും നല്‍കി മടക്കി അയച്ചു. ഈ കഥകള്‍ എല്ലാം കേരളത്തിന്‌ കാണാപ്പാഠം ആണ്.
ശാരിയെ കിളിരൂര്‍ പെണ്‍കുട്ടി എന്ന് പറഞ്ഞാല്‍ ഒന്ന് കൂടെ വ്യക്തമാകും. സ്വന്തം അച്ഛന്റെ പീഡനത്തിനിരയായ അനഘ എന്ന പെണ്‍കുട്ടി സ്വന്തം അച്ഛനാണ് പീഡിപ്പിച്ചിരുന്നത് എന്ന വാദം കോടതിയില്‍ തള്ളിപോവുകയായിരുന്നു. അനഘ തുടര്‍ച്ചയായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. എന്നാല്‍ ആരാണ് കാരണക്കാര്‍ എന്നത് ഇനിയും കണ്ടെത്താനായിട്ടില്ല. കോഴിക്കോട് ഐസ് ക്രീം പാര്‍ലര്‍ കേസാണ് മറ്റൊന്ന്. ഉന്നത നേതാക്കളുടെയും പോലീസ് ഉദ്യോഗസ്ഥരുടേയും ജഡ്ജിമാരുടേയും അഴിമതി കഥകള്‍ക്ക് പേരുകേട്ടതായിരുന്നു ഐസ് ക്രീം പാര്‍ലര്‍ കേസ്.

2011 ഡിസംബര്‍ 24നാണ് ഇരുട്ടിയില്‍ കൂട്ട മാനഭംഗം നടന്നത്. പ്രതികളെ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പിടികൂടി കയ്യടി നേടിയിരുന്നു കേരള പോലീസ്. എന്നിട്ടും നിയമം നല്‍കിയ ആനുകൂല്യത്തില്‍ പ്രതികള്‍ ഇപ്പോഴും സുഖ ജീവിതം നയിക്കുന്നു. പീഡനത്തിനു ഇരയായ പെണ്‍കുട്ടിക്ക് ലഭിച്ചതോ താളം തെറ്റിയ മനസ്സും. ബംഗാളിലെ മുര്ഷിദ് ബാദില്‍ നിനും കാമുകനെ തേടിയാണ് പെണ്‍കുട്ടി ഇരുട്ടിയില്‍ എത്തിയത്.
ഒപ്പമുണ്ടായിരുന്നവരെ മര്‍ദിച്ചു അവശരാക്കിയാണ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ഇങ്ങനെ എത്രയെത്ര കേസ്സുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്. നിയമത്തെയും നിയമ പാലകരെയും വിശ്വസിച്ചു കേരളത്തിലെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയില്ല എന്ന സത്യമാണ് ഈ കേസ്സുകള്‍ സൂചിപ്പിക്കുന്നത്.

സ്ത്രീ ഇന്ന് എവിടെയും സുരക്ഷിതയല്ല. ട്രെയിനിലും ബസിലും അവള്‍ ബലാല്‍സംഗത്തിനിരയാകുന്നു. സന്ധ്യക്ക്‌ ശേഷം തനിച്ചു പോകുന്ന സ്ത്രീയെ ലൈംഗിക കഴുകന്മാര്‍ കാറിലോ, ഓട്ടോയിലോ,കുറ്റിക്കാട്ടിലോ വലിച്ചു കൊണ്ട് പോയി ബലാല്‍സംഗം ചെയ്യുന്നു. സ്ത്രീ ഇന്ന് ശരീരം മാത്രമാണ്. കാമവെറി പൂര്‍ത്തിയാക്കാനുള്ള ഉപഭോഗവസ്തു. ഇതിനു മദ്യത്തിന്റെ ഉപയോഗം കാരണമാകുന്നുണ്ട്. മദ്യാസക്തി ലൈംഗീകാസക്തിയെ ജ്വലിപ്പിക്കുമ്പോള്‍ അച്ഛന്‍ മകളെയും സഹോദരന്‍ സഹോദരിയേയും പോലും മാനഭംഗപ്പെടുത്തുന്നു.

ഇന്ന് പെണ്‍കുട്ടികളെ ചിലര്‍ ധനാഗമ മാര്‍ഗമായി അമ്മമാര്‍ പോലും കരുതുന്നു. പറവൂര്‍ പെണ്‍കുട്ടിയെ അമ്മയുടെ ഒത്താശയോടെ അച്ഛന്‍ പീഡിപ്പിച്ച ശേഷമാണ് ലൈംഗീക കമ്പോളത്തില്‍ എത്തിച്ചതെങ്കില്‍ വരാപ്പുഴ പെണ്‍കുട്ടിയെ ശോഭാ ജോണിന് ഒരു ലക്ഷം രൂപയ്ക്ക് വിട്ടത് സ്വന്തം അമ്മയാണ്. ഭാരതസ്ത്രീയ്ക്ക് സീതയുടെ പരിശുദ്ധിയും സാവിത്രിയുടെ നിര്‍ഭയത്വവും ദമയന്തിയുടെ കൌശലവും ജാന്‍സി റാണിയുടെ ധൈര്യവും വേണമെന്ന് സാരം. പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ടത് തെറ്റായ നോട്ടവും തെറ്റായ സ്പര്‍ശവും തെറ്റായ വാക്കും തിരിച്ചറിഞ്ഞു പ്രതിരോധിക്കാനാണ്. ശക്തമായ പ്രതികരണമാണ് സ്ത്രീകളുടെ രക്ഷാമാര്‍ഗം. കാരണം സ്ത്രീ സുരക്ഷാ സംവിധാനങ്ങള്‍ നിഷ്ക്രീയവും നിസ്സംഗവുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*