ചിമ്മിനി ഡാമിൽ നിന്നും അധിക ജലം പുറത്തേക്ക് ഒഴുക്കിവിടും
ചിമ്മിനി ഡാമിൽ നിന്നും അധിക ജലം പുറത്തേക്ക് ഒഴുക്കിവിടും

വെള്ളക്കെട്ട് മൂലമുള്ള ദുരന്ത സാഹചര്യം ഒഴിവാക്കുന്നതിൻ്റെ ഭാഗമായി നാളെ രാവിലെ 11 മണിക്ക് ശേഷം ചിമ്മിണി ഡാമിൽ നിന്നും സ്ളൂയിസ് വാൽവ് വഴി അധികജലം പുറത്തേക്ക് ഒഴുക്കി വിടാൻ കലക്ടർ ഉത്തര വിട്ടു.

ഡാമിൻ്റെ റൂൾ ലെവൽ പാലിക്കുന്നതിനും സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതിനുമായാണ് നടപടി. ഡാമിൻ്റെ വാൾവ് തുറക്കു ന്നതോടെ കുറുമാലി, കരുവന്നൂർ പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതു ജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും പുഴയിൽ കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കു ന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണമുണ്ട്.

കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ ചാലക്കുടി, മുകുന്ദപുരം, കൊടുങ്ങല്ലൂർ തഹസിൽദാർമാരും തൃശൂർ പഞ്ചായ ത്ത് ഡെപ്യൂട്ടി ഡയറക്ടറും സ്വീകരിക്കും.

കുറുമാലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യത യുള്ള പ്രദേശങ്ങളിൽ മൈക്ക് അനൗൺസ്മെൻ്റ് നടത്തണമെന്നും മത്സ്യബന്ധനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും കലക്ടർ നിർദ്ദേശിച്ചു.

കൂടാതെ അപകട സാഹചര്യങ്ങൾ നേരിടുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ ജില്ലാ ഫയർ ഓഫീസർ സ്വീകരിക്കണം. ചിമ്മിനി ഡാമിലെ ജലനിരപ്പ് തോത് ഓരോ മണിക്കൂർ ഇടവേളകളിലും ജില്ലാ അടിയന്തരഘട്ട കാര്യനിർവ്വഹണ കേന്ദ്രത്തിൽ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ റിപ്പോർട്ട് ചെയ്യേണ്ടതുമാണെന്നും ഉത്തരവിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*