മൂന്ന് വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ എക്സൈസ് ഇൻസ്പെക്ടറെ അനുമോദിച്ചു

മൂന്ന് വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ എക്സൈസ് ഇൻസ്പെക്ടറെ അനുമോദിച്ചു
വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ മൂന്നു വയസ്സുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.സുരേഷ് കുമാറിനെ എക്‌സൈസ് കമ്മീഷണറേറ്റില്‍ വച്ച് നടന്ന ചടങ്ങില്‍ എക്‌സൈസ് കമ്മീഷണര്‍ എസ്.ആനന്ദകൃഷ്ണന്‍ ഉപഹാരം നല്‍കി അനുമോദിച്ചു.

മൈലച്ചല്‍ ജി.എന്‍ ഭവനില്‍ പ്രവീണ്‍ അഞ്ജു ദമ്പതികളുടെ മകന്‍ ഋഷികേശാണ് 2021 മാര്‍ച്ച് 20 ന് 60 അടി താഴ്ചയുളള കിണറ്റില്‍ വീണത്.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.സുരേഷ് കുമാര്‍ ഉടന്‍തന്നെ കിണറ്റിലിറങ്ങി സാഹസികമായി കുട്ടിയെ രക്ഷിക്കുകയായിരുന്നു.

സ്വജീവന്‍ തൃണവല്‍ഗണിച്ച് സമയോചിതമായ ഇടപെടലിലൂടെ ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച പ്രവൃത്തി എക്‌സൈസ് വകുപ്പിന്റെ യശ്ശസ്സു യര്‍ത്തിയതായി എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു.

അനുമോദന ചടങ്ങില്‍ അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ (ഭരണം) ഡി.രാജീവ് ഐഓഎഫ്എസ്, വിജിലന്‍സ്ഓഫീസര്‍ കെ.മുഹമ്മദ് ഷാഫി,

ജോയിന്റ് എക്‌സൈസ് കമ്മീഷണ ര്‍മാരായ കെ.എ.ജോസഫ്, എ.സ്.രഞ്ജിത്ത്, ജി.രാധാകൃഷ്ണ പിളള, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പ്രദീപ് കുമാര്‍.കെ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*