Exhibition-cum-Sale l Collectorate Ernakulam l സ്വയം തൊഴിൽ ഉത്പന്നങ്ങളുടെ പ്രദർശന വിപണന മേള നാളെ മുതൽ
സ്വയം തൊഴിൽ ഉത്പന്നങ്ങളുടെ പ്രദർശന വിപണന മേള നാളെ മുതൽ
കാക്കനാട് :സ്വയം തൊഴിൽ സംരംഭകരുടെ ഉത്പന്നങ്ങളുടെ പ്രദർശന വിപണന മേള ‘ഉണർവ് 2018’ കാക്കനാട് സിവിൽ സ്റ്റേഷൻ വളപ്പിൽ നാളെ (ഡിസംബർ 20) ആരംഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ ഉദ്ഘാടനം ചെയ്യും.
അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എം കെ കബീർ ആദ്യവില്പന നടത്തും. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാര യിലേക്കുയർത്തുക എന്ന ലക്ഷ്യവുമായി ‘അതിജീവനം 2018’ ഡിസംബർ 21 നു നടത്തും. മേള 22 ന് അവസാനിക്കും.
Leave a Reply