ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ചികിത്സയില്‍ കഴിയുന്ന സൈനിക ആശുപത്രിയില്‍ സ്ഫോടനം- വീഡിയോ

പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ചികിത്സയില്‍ കഴിയുന്ന റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ സ്ഫോടനം. ഐക്യരാഷ്ട്ര സഭ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മസൂദ് അസ്ഹര്‍ കൊല്ലപ്പെട്ടെന്നും അഭയുഹങ്ങള്‍ പ്രചരിക്കുന്നു.

സ്‌ഫോടനത്തില്‍ പത്തിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പാക് അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ വന്‍ സ്ഫോടനമുണ്ടായത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ പ്രചരിച്ചിരുന്നു.

മാധ്യമങ്ങളെ ആശുപത്രി പരിസരത്തേക്ക് സൈന്യം പ്രവേശിപ്പിക്കുന്നില്ലെന്നും സംഭവം മൂടിവയ്ക്കാന്‍ ശ്രമം നടക്കുന്നതായും ക്വറ്റയില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനായ അഹ്സാനുള്ള മിഅഖൈല്‍ ട്വീറ്റ് ചെയ്തു. സ്ഫോടനത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായതാണെന്നും ദൃശ്യങ്ങള്‍ സഹിതം ചിലര്‍ ട്വിറ്ററിലൂടെ സംശയം ഉന്നയിച്ചിരുന്നു.

വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് മസൂദ് അസ്ഹര്‍, റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment