അവിഹിതബന്ധങ്ങളിൽ ഈ ഇന്ത്യൻ ന​ഗ​രം മുന്നിൽ

അവിഹിത ബന്ധങ്ങൾ ദിനംപ്രതി വർധിക്കുമ്പോൾ അവിഹിതബന്ധങ്ങളുടെ കാര്യത്തില്‍ ഏറ്റവും ഉത്സാഹമുള്ള ഇന്ത്യന്‍ നഗരമായി തെരഞ്ഞെടുക്കപ്പെട്ടത് ബെം​ഗലുരുവാണ്. ഗ്ലീഡന്‍’ എന്ന ‘ഓണ്‍ലൈന്‍ ഡേറ്റിംഗ് കമ്മ്യൂണിറ്റി’യാണ് പഠനം നടത്തിയത്. വിവാഹേതരബന്ധങ്ങള്‍ക്ക് താല്‍പര്യമുള്ളവര്‍ക്ക് ഇവര്‍ നടത്തുന്ന വെബ്‌സൈറ്റുമായി ബന്ധപ്പെടാം. സ്ത്രീകള്‍ നടത്തുന്ന വെബ്‌സൈറ്റാണിത്.

സൈറ്റിലെത്തുന്നവരുടെ വിവരങ്ങൾ, തുടര്‍ന്ന് ഓരോരുത്തരുടെയും ആവശ്യങ്ങള്‍ ആത്മാര്‍ത്ഥമാണോ, അതിനായി അവര്‍ വിശദീകരിക്കുന്ന കാരണങ്ങള്‍ സത്യമാണോ എന്നെല്ലാം ‘റിലേഷന്‍ഷിപ്പ്’ വിദഗ്ധരുടെ സഹായത്തോടെ വെബ്‌സൈറ്റുകാര്‍ വിലയിരുത്തും. അതിന് ഇവര്‍ക്ക് പ്രത്യേകസംഘവുമുണ്ട്.

ഇത്തരത്തിൽ ഇങ്ങനെ വെബ്‌സൈറ്റുമായി ഏറ്റവുമധികം പേര്‍ ബന്ധപ്പെട്ട ഇന്ത്യന്‍ നഗരത്തിന്റെ പേര് ഇവര്‍ പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍. 1,35,000 പേര്‍ മുന്നോട്ടുവന്ന ബെംഗലൂരു നഗരമാണത്രേ വിവാഹേതര ബന്ധങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറ്റവുമധികമുള്ള ഇന്ത്യന്‍ നഗരം. 43,200 സ്ത്രീകളും 91,800 പുരുഷന്മാരുമാണത്രേ വെബ്‌സൈറ്റുമായി ബന്ധപ്പെട്ടത്. അതേസമയം വെബ്‌സൈറ്റുമായി ബന്ധപ്പെടാനും മാത്രമുള്ള സാങ്കേതികധാരണയുള്ളവരുടെ കണക്ക് മാത്രമാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നതെന്നും ഇത്തരം സാങ്കേതിക വിഷയങ്ങളെ കുറിച്ച് അറിവ് പോലുമില്ലാത്ത എത്രയോ പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നതിനാല്‍ ഈ കണക്കില്‍ കാര്യമില്ലെന്നും വാദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*