മുഖ കാന്തി വര്‍ദ്ധിപ്പിക്കാന്‍ ഇത് മതി

രാസവസ്തുക്കള്‍ കലര്‍ന്ന ക്രീമുകള്‍  സൌന്ദര്യം  വര്‍ദ്ധിപ്പിക്കുമെങ്കിലും അത് സ്ഥായി അല്ല. അലര്‍ജിക്കും മറ്റും കാരണമായേക്കാം. പ്രക്യതിയില്‍ നിന്നു കിട്ടുന്ന ഫലവര്‍ഗ്ഗങ്ങള്‍ ആണ് സൌന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും അനുയോജ്യം.

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ടതാണ് മുഖത്തുണ്ടാകുന്ന ചുളിവുകള്‍. ഇവ ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി കുറയ്ക്കുന്നു. ചര്‍മം വലിഞ്ഞു തൂങ്ങാന്‍ കാരണമാകുന്നു. ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ് പഴം.ഇതിലെ വൈറ്റമിന്‍ എ ചര്‍മത്തിന് ഏറെ നല്ലതാണ്. പഴം മാത്രമല്ല പഴത്തിന്റെ തൊലിയും അത്യത്തമം ആണ്.പഴത്തിന്റെ തൊലി, അതായത് നല്ലപോലെ പഴുത്ത പഴത്തൊലി ഉള്‍ഭാഗംഎടുത്ത് മുഖത്ത് അല്‍പനേരം മസാജ് ചെയ്യുന്നതും നല്ലതാണ്.

പഴത്തിലെ വൈറ്റമിനുകള്‍ ചര്‍മത്തിലേയ്ക്ക് ഇറങ്ങാന്‍ ഇത് ഏറെ നല്ലതാണ്.പഴവും നാരങ്ങാനീരും പഴവും നാരങ്ങാനീരും പഴവും നാരങ്ങാനീരും കലര്‍ത്തിയും മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന് നിറം നല്‍കാന്‍ നല്ലതാണ്. ചുളിവുകള്‍ നീക്കാനും ഇത് ഏറെ ഗുണം ചെയ്യും.

ഒരു പഴുത്ത പഴം, 2 ടേബിള്‍സ്പൂണ്‍ തൈര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. തൈര് മുഖത്തിന് ഈര്‍പ്പം നല്‍കി വരണ്ട ചര്‍മം ഒഴിവാക്കാന്‍ സഹായിക്കും.ഇത് കാന്തി വര്‍ദ്ധിപ്പിക്കാന്‍ ഏറെ സഹായമാണ്.

പാലും പഴവും ആരോഗ്യത്തിന് മാത്രമല്ല, ചര്‍മത്തിനും നല്ലതാണ്. തിളപ്പിയ്ക്കാത്ത പാല്‍ പഴുത്ത പഴവുമായി ചേര്‍ത്ത് ഫേസ് പായ്ക്കാക്കി ചര്‍മത്തില്‍ പുരട്ടിപ്പിടിപ്പിയ്ക്കുക. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു ദിവസം ചെയ്യുന്നത് ഗുണം നല്‍കും.

അര പഴുത്ത പഴം, മൂന്നിലൊന്നു പഴുത്ത പപ്പായ, മുള്‍ത്താണി മിട്ടി എന്നിവ ചേര്‍ത്തുമുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് മുഖത്തെ ചുളിവുകള്‍ അകറ്റാനും ചര്‍മത്തിനു നിറം നല്‍കാനുമെല്ലാം ഏറെ നല്ലതാണ്.

ബട്ടര്‍ ഫ്രൂട്ട് ഒരു പഴം, ഒരു ബട്ടര്‍ ഫ്രൂട്ട്, 1 ടീസ്പൂണ്‍ ഗ്ലിസറീന്‍, 1-2 വൈറ്റമിന്‍ ഇ ക്യാപ്‌സൂള്‍, ഒരു മുട്ട വെള്ള എന്നിവ കലര്‍ത്തി മിശ്രിതമാക്കി മുഖത്തു പുരട്ടുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്തു കഴുകിക്കളയാം. വൈറ്റമിന്‍ ഇ ചര്‍മത്തിന് ഇറുക്കം നല്‍കാന്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്.

വൈറ്റമിന്‍ ഇ ചര്‍മത്തിന് ഇറുക്കം നല്‍കാന്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഇത് ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ചെയ്യുന്നതു ഗുണം നല്‍കും.പഴവും പഞ്ചസാരയും നല്ലൊരു സ്‌ക്രബ്ബറായും പഴം ഉപയോഗിക്കാവുന്നതാണ്.

പഴവും പഞ്ചസാരയും മിക്‌സ് ചെയ്ത് മുഖത്തു പുരട്ടി. അല്‍പ സമയത്തിനു ശേഷം കഴുകിക്കളയുക.ഇതു മുഖത്തെ മൃതകോശങ്ങള്‍ നീക്കി ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാനും ചുളിവുകള്‍ നീക്കാനുമെല്ലാം സഹായിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*