ഫേസ്ബുക്കിലെ ഉപദ്രവം : മൂന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുപ്പതി•ഫേസ്ബുക്കിലെ ഉപദ്രവം താങ്ങാനാവാതെ ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയില്‍ മൂന്ന് പെണ്‍കുട്ടികള്‍ ഉറക്ക ഗുളികകള്‍ കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബസ് സ്റ്റോപ്പിൽ അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടികളുടെ ഫേസ്ബുക്ക് സുഹൃത്തായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

തങ്ങളുടെ ‘സുഹൃത്ത്’ ഉപദ്രവിക്കുന്നത് സഹിക്കാന്‍ കഴിയാത്തതിനാല്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി സഹപാഠികളായ പെണ്‍കുട്ടികള്‍ പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടികളിലൊരാള്‍ പ്രതിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി ധര്‍മ്മവാരം പോലീസ് ഇന്‍സ്പെക്ടര്‍ അസ്രാര്‍ ബാഷ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*