ഫേസ്ബുക്ക് ഗ്രൂപ്പില്‍ അഡ്മിന്‍മാര്‍ തമ്മില്‍ തര്‍ക്കം; പുറത്താക്കിയതിന് അഡ്മിന് നേരെ ആക്രമണം
ഫേസ്ബുക്ക് ഗ്രൂപ്പില്‍ അഡ്മിന്‍മാര്‍ തമ്മില്‍ തര്‍ക്കം; പുറത്താക്കിയതിന് അഡ്മിന് നേരെ ആക്രമണം
കൊല്ലം: ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയതിനു അഡ്മിന്‍മാരില്‍ ഒരാളുടെ ബന്ധുവിന്‍റെ വീടിനുനേരെ സംഘത്തിന്‍റെ ആക്രമണം. വാളും മാരകായുധങ്ങളുമായി വീടാക്രമിച്ചു ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച പതിനഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിന്‍മാരായിരുന്നു രാഹുലും സുഹൃത്തായ നിഷാദും. എന്നാല്‍ പിന്നീട് ഇവര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നിഷാദ് രാഹുലിനെ ഗ്രൂപ്പില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് ആക്രമണത്തില്‍ കലാശിച്ചത്. നിഷാദിനെ തിരഞ്ഞെത്തിയ സംഘം നിഷാദിനെ കാണാതെ ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കുകയായിരുന്നു.
Also Read >>ചികിത്സ ആരംഭിച്ചു!! സന്തോഷമായി ഇരിക്കണം, സന്തോഷ വാർത്ത പങ്കുവെച്ച് വിജയലക്ഷ്മിയുടെ ഭർത്താവ്
Leave a Reply