വീണ്ടും പണിമുടക്കി ഫേസ്ബുക്ക്; പരാതിയുമായി ഉപഭോക്താക്കൾ

വീണ്ടും പണിമുടക്കി ഫേസ്ബുക്ക്; പരാതിയുമായി ഉപഭോക്താക്കൾ

വീണ്ടും പണി മുടക്കി ഫേസ്ബുക്ക് , ലോകമെമ്പാടും ഫേസ്ബുക്ക് സേവനങ്ങൾക്ക് തടസം നേരിടുന്നതായി റിപ്പോർട്ട്. ചിത്രങ്ങൾ ലോഡ് ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതായാണ് ഭൂരിപക്ഷം ഉപയോക്താക്കളും പരാതിപ്പെടുന്നത്.

എന്നാൽ ഇതേ പ്രശ്നം ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സാപ്പിലും ഇൻസ്റ്റാഗ്രാമിലും അനുഭവപ്പെടുന്നതായി റിപ്പോർട്ടുണ്ട്. എന്താണ് പ്രശ്നമെന്നതിനെ പറ്റി ഔദ്യോഗിക വിശദീകരണം ഇത് വരെ വന്നിട്ടില്ല.

എന്നാൽ അമേരിക്കയിലും യൂറോപ്പിലുമാണ് പ്രശ്നം വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയിലും ആസ്ട്രേലിയയിലും, ബ്രസീലിലും സേവനങ്ങൾക്ക് തടസം നേരിടുന്നുണ്ട്.

കൊളമ്പിയ, ജപ്പാൻ, സിംഗപ്പൂർ എന്നിവടങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്വൈകിട്ട് 6 മണിക്ക് ശേഷമാണ് പ്രശ്നം ശ്രദ്ധയിൽപ്പെട്ട് തുടങ്ങുന്നത്.

ഇത്തരത്തിൽ സമാനമായ പ്രശ്നം കഴിഞ്ഞ മാർച്ച് പതിമൂന്നിനും സംഭവിച്ചിരുന്നു. അന്നും വാട്സാപ്പ്, ഇൻസ്റ്റഗ്രാം സേവനങ്ങൾ താറുമാറാകുകയും പലർക്കും ലോഗിൻ ചെയ്യാനാകാത്ത സാഹചര്യമുണ്ടാകുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment