ഫേസ്ബുക്ക് വഴി ശ്രീലങ്കക്കാരിയുമായി പ്രണയം ; ഒടുവില്‍ വേർപിരിയാൻ കഴിയാതെ ആത്മഹത്യ ചെയ്തു
ഫേസ്ബുക്ക് വഴി ശ്രീലങ്കക്കാരിയുമായി പ്രണയം ; ഒടുവില്‍ വേർപിരിയാൻ കഴിയാതെ ആത്മഹത്യ ചെയ്തു
മറയൂർ: ഫേസ്ബുക്ക് വഴി പ്രണയത്തിലായ ശ്രീലങ്കൻ വനിതയെ വേർപിരിയാൻ കഴിയാത്ത വിഷമത്തിൽ തമിഴ്നാട് പൊള്ളാച്ചി സ്വദേശി ധർമ്മലിംഗം(55) തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.കാമുകി പരിക്കുകളോടെ രക്ഷപ്പെട്ടു. യുവതിയുടെ വിസ കാലാവധി തീരുന്നതിന് മുൻപത്തെ ദിവസം ചൊവ്വാഴ്ച പുലർച്ചെ 4.30 ന് പൊള്ളാച്ചിയിൽ നിന്നും ചെന്നൈയിലേക്കുള്ള ട്രെയിനിന് മുന്നിലേക്കാണ് ചാടുകയായിരുന്നു.
ശ്രീലങ്ക ഖണ്ഡി സ്വദേശിനിയും ഭർത്തൃമതിയുമായ 41 കാരിയുമായി ഒരു വർഷം മുമ്പാണ് ധർമ്മലിംഗം ഫേസ്ബുക്കിലൂടെ പരിചയത്തിലാവുന്നത്. മൂന്ന് മക്കളുടെ അച്ഛനാണ് ഇയാൾ.ഇരുവരും ഫെയ്സ്ബുക്കിലൂടെ പ്രണയത്തിലായ ശേഷം കഴിഞ്ഞ സെപ്റ്റംബറിൽ യുവതി ഇന്ത്യയിലെത്തി. പരസ്പരം കാണുകയും പല സ്ഥലങ്ങളിലും ഒരുമിച്ചു സന്ദർശിക്കുകയും ചെയ്തു.
വിസ കാലാവധി പൂർത്തിയായ നവംബർ 15 നു തലേന്ന് ഒരുമിച്ച് മരിക്കാൻ തീരുമാനിക്കുകയായിരുന്നു.പൊള്ളാച്ചി ഭദ്രകാളിയമ്മൻ ക്ഷേത്രത്തിനു സമീപമുള്ള റെയിൽവേ പാളത്തിൽ നാട്ടുകാരാണ് ഇരുവരെയും കണ്ടെത്തിയതും പോലീസിനെ അറിയിച്ചതും.പോലീസ് പരിശോധനയിൽ ധർമ്മലിംഗം മരിച്ചതായി കണ്ടെത്തി. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്.
Leave a Reply
You must be logged in to post a comment.