കോടിക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ചോര്‍ന്നതായി ആരോപണം

കോടിക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ചോര്‍ന്നതായി ആരോപണം

ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ചോര്‍ന്നതായി വിവരം. ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ചോര്‍ന്നത് അമേരിക്കന്‍ ഉപയോക്താക്കളുടേതാണ്. 13.3 കോടി വിവരങ്ങളാണ് ചോര്‍ന്നത്. രണ്ടാം സ്ഥാനത്ത് വിയറ്റ്നാം ആണ് 5 കോടി. മൂന്നാം സ്ഥാനത്ത് യു.കെയാണ് ഇവിടുന്ന 1.8 കോടിപ്പേരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. മൊത്തത്തില്‍ 41.9 കോടി പേരുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ കണ്ടെത്തിയ ഡാറ്റബേസിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങളും, ഫോണ്‍ നമ്പറും മറ്റും അടങ്ങുന്ന സ്വകാര്യ ഡാറ്റബേസ് കണ്ടെത്തിയത്. ഹേഗ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജിഡിഐ ഫൗണ്ടേഷനാണ് ഇത്തരം ഒരു കണ്ടെത്തല്‍ നടത്തിയത്.

അതേസമയം ഈ ഡേറ്റാ സെറ്റ് പഴയതാണ്. മറ്റുള്ളവരുടെ ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് കണ്ടെത്താനുള്ള സംവിധാനം കഴിഞ്ഞ വര്‍ഷം നീക്കം ചെയ്തിരുന്നു. മാറ്റങ്ങള്‍ വരുത്തുന്നതിനു മുന്‍പ് ലഭിച്ച വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നതെന്നും കമ്പനി വക്താവ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment