ഫഡ്‌നാവിസിന് ഭൂരിപക്ഷമുറപ്പിക്കാന്‍ ബി.ജെ.പി ചുമതല നല്‍കിയത് മുന്‍ മുഖ്യമന്ത്രിക്ക്?
സംസ്ഥാനത്ത് അധികാരമേറ്റ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരിന് ഭൂരിപക്ഷമുറപ്പിക്കാന്‍ ബി.ജെ.പി ചുമതലപ്പെടുത്തിയിരിക്കുന്നത് ശിവസേനയിലും കോണ്‍ഗ്രസിലും ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചതിന്റെ പരിചയമുള്ള മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയെ. നിലവില്‍ ബി.ജെ.പിയുടെ രാജ്യസഭാംഗമായ നാരായണ്‍ റാണെയ്ക്ക് കോണ്‍ഗ്രസിലെയും ശിവസേനയിലെയും നേതാക്കളുമായും എം.എല്‍.എമാരുമായും നല്ല വ്യക്തിബന്ധമാണുള്ളത്. ഈ ബന്ധങ്ങളിലാണ് ബി.ജെ.പി പ്രതീക്ഷ പുലര്‍ത്തുന്നത്.
അജിത്ത് പവാറിനെ ബി.ജെ.പി പാളയത്തില്‍ എത്തിക്കുന്നതില്‍ വലിയ റോള്‍ നാരായണ്‍ റാണെയ്ക്കുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. തന്നെ രാജ്യസഭയിലേക്ക് അയച്ച ബി.ജെ.പിയോട് നാരായണ്‍ റാണെയുടെ നന്ദിപ്രകടനമായിരുന്നു ഈ പ്രവര്‍ത്തിയെന്നും നിരീക്ഷകര്‍ പറയുന്നു.
ശിവസേനയിലൂടെയാണ് നാരായണ്‍ റാണെ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. 1999ലാണ് നാരായണ്‍ റാണെ മുഖ്യമന്ത്രിയാവുന്നത്. ഉദ്ദവ് താക്കറെയുടെ വരവോടെയാണ് നാരായണ്‍ റാണെ ശിവസേന വിടുന്നത്. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന റാണെ പൃഥ്വിരാജ് ചവാന്‍ സര്‍ക്കാരില്‍ റവന്യൂ മന്ത്രിയായി.
Leave a Reply