മമ്മൂട്ടിക്കൊപ്പം ബിഗ്ബി ടൂവില്‍ ഫഹദും..? ആകാംക്ഷയോടെ ആരാധകര്‍

മമ്മൂട്ടിക്കൊപ്പം ബിഗ്ബി ടൂവില്‍ ഫഹദും..? ആകാംക്ഷയോടെ ആരാധകര്‍

മമ്മൂട്ടിയുടെ മെഗാ ഹിറ്റ് ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാല്‍ എന്ന പേരില്‍ വരുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മമ്മൂട്ടി ബിലാലായി വരുന്നു എന്ന വെളിപ്പെടുത്തല്‍ നടത്തിയത് അമല്‍ നീരദ് തന്നെയാണ്.

ഇപ്പോഴിതാ ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു പ്രധാനവേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. കാതറിന്‍ ട്രീസയായിരിക്കും നായിക. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായിട്ടില്ല.

ബിഗ്ബിയുടെ സംഭാഷണം എഴുതിയ ഉണ്ണി ആറും വരത്തന്‍, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിര്‍വഹിച്ച ഷറഫുവും സുഹാസും ചേര്‍ന്നാണ് രണ്ടാം ഭാഗത്തിന്റെ തിരക്കഥയൊരുക്കുന്നത്.

എടുത്തു വളര്‍ത്തപ്പെട്ട നാല് സഹോദരന്മാരുടെ കഥ പറയുന്ന ചിത്രമായിരുന്നു ബിഗ് ബി. ബിലാല്‍ എന്നത് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരായിരുന്നു. ഈ പേര് തന്നെയാണ് ഇപ്പോള്‍ ചിത്രത്തിനും നല്‍കിയിരിക്കുന്നത്. എന്തായാലും മമ്മൂട്ടിയുടെ ബിഗ് ബി ടൂവിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply