Fake Cyber Cell Officer l Thrissur Police l സൈബര്‍സെല്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങള്‍ കൈക്കലാക്കുന്ന വിരുതനെതേടി പോലീസ്
സൈബര്‍സെല്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങള്‍ കൈക്കലാക്കുന്ന വിരുതനെതേടി പോലീസ്
തൃശൂര്‍: പോലീസ് സൈബര്‍സെല്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങള്‍ കൈക്കലാക്കുന്ന വിരുതനെതേടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഒട്ടേറെയാളുകള്‍ ഇയാളുടെ വലയില്‍ കുടുങ്ങിയതായാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്.
Also Read >> ചികിത്സാ ചിലവ് താങ്ങാനാവുന്നില്ല; മകന്‍ അമ്മയോട് ചെയ്തത്
സൈബര്‍സെല്‍ ഉദ്യോഗസ്ഥന്‍ എന്ന്‍ പരിചയപ്പെടുത്തി പെണ്‍കുട്ടികളുടെ വീടുകളിലേക്ക് വിളിക്കും. തുടര്‍ന്ന് സഹോദരിയുടെ അല്ലെങ്കില്‍ മകളുടെ നഗ്നചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും കേസുണ്ടെന്നും പറയും. തുടര്‍ന്ന് അന്വേഷണത്തിന്‍റെ ഭാഗമായി പെണ്‍കുട്ടിയോട് സംസാരിക്കണമെന്നും ഫോണ്‍ പെണ്‍കുട്ടിക്ക് നല്‍കാനും ആവശ്യപ്പെടും.
തുടര്‍ന്ന് പ്രചരിക്കുന്ന നഗ്നചിത്രം നിങ്ങളുടെതാണോയെന്ന് പരിശോധിക്കുന്നതിയായി വാട്സാപ്പില്‍ നല്ല ചിത്രം ഇടാനും തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് നഗ്നത കാട്ടുന്ന ചിത്രം കാണിക്കാനും ആവശ്യപ്പെടും. ഇയാള്‍ പറയുന്നത് സത്യമെന്ന് വിശ്വസിച്ച് ചിത്രങ്ങള്‍ അയക്കുന്നവരെ ഈ ചിത്രങ്ങള്‍ വെച്ച് കെണിയിലാക്കുകയാണ് ഇയാളുടെ രീതി.
വിചിത്രമായ ഇത്തരം ആവശ്യങ്ങളോട് പ്രതികരിച്ച് സ്വന്തം നഗ്നചിത്രങ്ങള്‍ ആര്‍ക്കും നല്‍കരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. പോലീസോ സൈബര്‍ സെല്ലോ ഇത്തരത്തില്‍ ആരോടും ചിത്രങ്ങളോ രേഖകളോ ആവശ്യപ്പെടാറില്ല. ഇത്തരത്തില്‍ ആരെങ്കിലും ഫോണില്‍ ബന്ധപ്പെട്ടാല്‍ ഉടന്‍ പോലീസിനെ അറിയിക്കുകയോ മൊബൈല്‍ നമ്പര്‍ പോലീസില്‍ നല്‍കുകയോ ചെയ്യണമെന്നു പോലീസ് അറിയിക്കുന്നു.പലരുടെയും തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് ഇയാള്‍ പെണ്‍കുട്ടികള്‍ വലയിലാക്കുന്നത്. ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊര്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
Leave a Reply