വ്യാജ ഡോക്ടറായ യുവതി അറസ്റ്റിൽ

വ്യാജ ഡോക്ടർ അറസ്റ്റിൽ

ആലുവ കോമ്പാറയിൽ പ്രവർത്തിക്കുന്ന മരിയ ക്ലിനിക്കിൽ രോഗികളെ ചികിത്സിച്ചിരുന്ന വ്യാജ ഡോക്ടർ പോലിസ് പിടിയിൽ. റാന്നി വടാശ്ശേരി ചെറുപുളഞ്ഞി ശ്രീഭവനിൽ സംഗീത ബാലകൃഷ്ണൻ (45) ആണ് പിടിയിലായത്.

രണ്ടു മാസമായി ഇവർ ഇവിടെ ചികിത്സ നടത്തി വരുന്നു. ജില്ലാ പോലിസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പോലിസ് പരിശോധനക്കെത്തുമ്പോൾ സംഗീത രോഗികളെ പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്നു.

രജിസ്ടേഷൻ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് തെളിഞ്ഞു. ഫാർമസി ഡിപ്ലോമ സർട്ടിഫിക്കറ്റ് മാത്രമാണ് ഇവർക്കുള്ളതെന്നും പോലിസിനോട് സമ്മതിച്ചു. എടത്തല പോലീസ് ഇൻസ്പെക്ടർ പി.ജെ.നോബിളിൻറെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കോവിഡ് പരിശോധനക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കി. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് എസ്.പി.കെ.കാർത്തിക് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*