കര്‍ദിനാളിനെതിരായ വ്യാജരേഖ കേസ്: ഒരാള്‍ കൂടി പിടിയില്‍

കര്‍ദിനാളിനെതിരായ വ്യാജരേഖ കേസ്: ഒരാള്‍ കൂടി പിടിയില്‍

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖയുണ്ടാക്കിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസില്‍ നേരത്തേ അറസ്റ്റിലായ ആദിത്യന്റെ സുഹൃത്ത് വിഷ്ണു റോയ് ആണ് ഇപ്പോള്‍ അറസ്റ്റിലായത്. ബെംഗളൂരുവില്‍നിന്നാണ് ഇയാളെ പൊലീസ് പിടികൂടുന്നത്.

കേസില്‍ ആദിത്യനെ വ്യാജരേഖയുണ്ടാക്കാന്‍ സഹായിച്ചത് വിഷ്ണുവാണെന്നാണ് പോലീസ് കരുതുന്നത്. ആദിത്യനില്‍നിന്ന് ഇതുസംബന്ധിച്ച ചില മൊഴികള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇയാളെ പിടികൂടിയതോടെ കേസുമായി ബന്ധപ്പെട്ട മറ്റ് ചില രേഖകളും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

കേസുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിലും കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നും സൂചനയുണ്ട്. കേസില്‍ പ്രധാന പ്രതികളായ ഫാ. പോള്‍ തേലക്കാട്, ഫാ. ആന്റണി കല്ലൂക്കാരന്‍ എന്നിവര്‍ക്ക് ഉപാധികളോടെ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment