ഐ ജിയായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ 21കാരന്‍ തൃശൂരില്‍ പിടിയില്‍
ഐ ജിയായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ 21കാരന്‍ തൃശൂരില്‍ പിടിയില്‍ Fake IPS officer arrested
Fake IPS officer arrested സ്ഥലം മാറിവന്ന ഐ ജിയാണെന്ന് പരിചയപ്പെടുത്തി യുവതിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കൌമാരക്കാരന്‍ യഥാര്‍ത്ഥ പോലീസിന്‍റെ പിടിയിലായി. ചേര്‍പ്പ് സ്വദേശി കുന്നത്തുള്ളി വീട്ടില്‍ സന്തോഷിന്‍റെ മകന്‍ മിഥുന്‍(21) ആണ് അറസ്റ്റിലായത്. താന്‍ പുതിയ ഐ ജിയാണെന്നും പേര് ആര്‍.ഭാനു കൃഷ്ണ ഐ പി എസ് എന്നും പരിചയപ്പെടുത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.
മഞ്ജു വിവാഹ മോചനം നേടിയതറിയാം! വിവാഹത്തെക്കുറിച്ച് സുജിത്ത് വാസുദേവിന്റെ വെളിപ്പെടുത്തല്‍!
തളിക്കുണ്ട് സ്വദേശിനിയുടെ സഹോദരന് കേരള പോലീസില്‍ ജോലി വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് ഇവരില്‍ നിന്നും അഞ്ച് ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. പോലീസ് വാഹനത്തിന് സമാനമായ ബോലെറോ കാറിലായിരുന്നു വിരുതന്റെ കറക്കം. ഈ വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഈ വാഹനത്തില്‍ നിന്നും ബീക്കൺ ലൈറ്റ്,പിസ്റ്റള്‍, പോലീസ് എന്നെഴുതിയ സ്റ്റിക്കര്‍ എന്നിവ കണ്ടെടുത്തു. സമാന രീതിയില്‍ മറ്റ് തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.
Leave a Reply