പന്തളം കൊട്ടാരത്തിനെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതം; പ്രചരിക്കുന്നത് വ്യാജ സന്ദേശം…നിയമനടപടി സ്വീകരിക്കും
പന്തളം: ശബരിമല പ്രതിഷേധങ്ങളുടെ ഭാഗമായി ശബരിമലയിലെ ദേവസ്വംബോര്‍ഡിന്റെ അപ്പവും അരവണയും വാങ്ങരുതെന്നും പന്തളം കൊട്ടാരം നല്‍കുന്ന അപ്പവും അരവണയും വാങ്ങണമെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കൊട്ടാരം പ്രതിനിധികള്‍ അറിയിച്ചു.
ഇതിനിടയിലാണ് ശബരിമലയില്‍ നിന്നും ദേവസ്വംബോര്‍ഡിന്റെ അപ്പവും അരവണയും വാങ്ങരുതെന്നും പന്തളം കൊട്ടാരം നല്‍കുന്ന അപ്പവും അരവണയും വാങ്ങണമെന്നും ഈ തുക സ്ത്രീ പ്രവേശന കേസ് നടത്തിപ്പിനായി ഉപയോഗിക്കുമെന്ന പ്രചാരണം വ്യാപകമായത്.
അതേസമയം പന്തളം കൊട്ടാരമോ നിര്‍വ്വാഹക സമിതിയോ അരവണയോ,അപ്പമോ നിര്‍മ്മിക്കുകയോ വില്‍പ്പന നടത്തുകയോ ചെയ്യുന്നില്ലെന്ന് പ്രസ്താവനയിലൂടെ അറിയിച്ചു. തങ്ങള്‍ക്കെതിരെയുള്ള ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
Leave a Reply