പീഡനശ്രമം ആരോപിച്ചു അറസ്റ്റുചെയ്ത യുവാവിനെ വിട്ടുകിട്ടാൻ പ്രക്ഷോഭത്തിനോരുങ്ങി നാട്ടുകാർ
പീഡനശ്രമം ആരോപിച്ചു അറസ്റ്റുചെയ്ത യുവാവിനെ വിട്ടുകിട്ടാൻ പ്രക്ഷോഭത്തിനോരുങ്ങി നാട്ടുകാർ
തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിക്കുന്നത് മൊബൈൽ ഫോണിൽ പകർത്തി എന്ന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച യുവാവ് നിരപരാധിയെന്ന് കാട്ടി ബന്ധുക്കൾ ഡിജിപിക്ക് പരാതി നൽകി.പന്തളം നെടുങ്ങോട്ട് ഷാജി – സൂസമ്മ ദമ്പതികളുടെ മകൻ മെൽബിനെ രക്ഷപ്പെടുത്താൻ വേണ്ടിയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്.
ഈ മാസം 19 നാണ് മെൽബിനെ പോലീസ് അറസ്റ്റ് ചെയ്തത്.പന്തളം തോന്നല്ലൂർ സ്വദേശിയായ വീട്ടമ്മയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തി എന്നതാണ് മെൽബിന് നേരെ ചാർത്തിയിരിക്കുന്ന കേസ്.ഫ്ളിപ്പ്കാർട്ടിൽ നിന്നും വിളിക്കുന്നു എന്നു പറഞ്ഞാണ് യുവാവിനെ ആദ്യം പോലീസ് ബന്ധപ്പെടുന്നത്.പിന്നാലെ ഒരാൾ ബൈക്കിലെത്തി മെൽബിനെ കൂട്ടിക്കൊണ്ടുപോയി.പോലീസ് ആണെന്നു പറഞ്ഞാണ് കൊണ്ടുപോയത്.
പിന്നീട് മൂന്ന് ദിവസം സ്റ്റേഷനിൽ മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കാൻ ശ്രമിക്കുകയും ഒടുവിൽ റിമാൻഡ് ചെയ്യുകയുമായിരുന്നു.തന്റെ മകൻ ഇങ്ങനെയൊരു തെറ്റ് ചെയ്യില്ല എന്നാണ് മെൽബിന്റെ മാതാപിതാക്കൾ ഉറച്ചു വിശ്വസിക്കുന്നത്.ഉച്ചയൂണ് വിളമ്പി ഏറെനേരം കാത്തിരുന്നെങ്കിലും മകനെ കാണാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് വിവരങ്ങൾ വീട്ടുകാർ അറിയുന്നത്.ഉടനെ വീട്ടുകാർ സ്റ്റേഷനിലെത്തി. പോലീസുകാർ മർദ്ദിക്കുന്നതാണ് കണ്ടത്.
എന്നാൽ പീഡിപ്പിക്കപ്പെട്ട സ്ത്രീ തിരിച്ചറിഞ്ഞിട്ടാണ് അറസ്റ്റ് ചെയ്തത് എന്നാണ് പോലീസ് പറയുന്നത്.എന്നാൽ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത സമയത്ത് മെൽബിൻ തങ്ങളോടൊപ്പം ഉണ്ടായിരുന്നു എന്നാണ് വീട്ടുകാരും സുഹൃത്തുകളും സാക്ഷ്യപ്പെടുത്തുന്നത്.കേസിലെ രണ്ടാം പ്രതിയാണ് മെൽബിൻ.ഒന്നാം പ്രതിയെ കണ്ടെത്താനായിട്ടില്ല.
യുവതി കുളിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്നും അത് കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു എന്നുമാണ് യുവതി ആരോപിക്കുന്നത്.എന്നാൽ മറ്റു തെളിവുകൾ ഒന്നും മെൽബിനെതിരെയില്ല.എന്നാൽ മെൽബിനുമായി സാമ്യമുള്ള ക്രിമിനൽ പശ്ചാത്തലമുള്ള മറ്റൊരു യുവാവ് സമീപത്തുണ്ടെന്നും അയാളാകാം യഥാർത്ഥ പ്രതി എന്നുമാണ് നാട്ടുകാരുടെ വിലയിരുത്തൽ.ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നിരവധി പേർ ഒപ്പിട്ട ഹർജിയും ഡിജിപിക്ക് സമർപ്പിച്ചിട്ടുണ്ട്.
Leave a Reply