കാസര്‍ഗോഡും കണ്ണൂരും കള്ളവോട്ട്; ദൃശ്യങ്ങള്‍ പുറത്ത്

കാസര്‍ഗോഡും കണ്ണൂരും കള്ളവോട്ട്; ദൃശ്യങ്ങള്‍ പുറത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതിന് തെളിവുകള്‍ പുറത്ത് വിട്ട് കോണ്‍ഗ്രസ്. കാസര്‍ഗോഡ് മണ്ഡലത്തില്‍പ്പെട്ട, കണ്ണൂര്‍ ജില്ലയിലുള്ള പിലാത്തറ, എരമംകുറ്റൂര്‍ എന്നീ പഞ്ചായത്തുകളിലെ ബൂത്തിലെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

ഒരാള്‍ രണ്ട് തവണ വോട്ട് ചെയ്യുന്നതും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ആളുമാറി വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. ജനപ്രതിനിധികള്‍ മുന്‍പഞ്ചായത്ത് അംഗങ്ങള്‍ വ്യാപാരി വ്യവസായി പ്രതിനിധികള്‍ എല്ലാവരും കള്ളവോട്ടിന് നേതൃത്വം നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്.

17 ാം നമ്പര്‍ ബൂത്തില്‍ വോട്ടുള്ള എംപി സലീന 19 ാം നമ്പര്‍ ബൂത്തിലെത്തി വോട്ടു ചെയ്തു. ഇവര്‍ പഞ്ചായത്ത് അംഗം കൂടിയാണ്. 24ാം നമ്പര്‍ വോട്ടുള്ള സുമയ്യ ടിപിയും 19ാം നമ്പര്‍ ബൂത്തിലെത്തി വോട്ട് ചെയ്തിട്ടുണ്ട്. കന്നപ്പള്ളി പഞ്ചായത്തിലെ ആളും ബൂത്ത് 19ല്‍ വോട്ട് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply