വ്യാജ വാർത്തകൾ തടയാൻ നടപടിയുമായി വാട്സപ്പ്

വ്യാജ വാർത്തകൾ തടയാൻ നടപടിയുമായി വാട്സപ്പ്

ആധുനിക കാലത്ത് കൂടുതൽ പേർ ഉപയോഗിക്കുന്ന മെസേജിങ് ആപ്പ് ആയ വാട്സാപ്പിൽ വ്യാജ വാർത്തകളുടെ പ്രചാരണം തടയാൻ പുതിയ വിദ്യ അവതരിച്ചിരിക്കുന്നു.

‘ചെക്ക്പോയിന്റ് ടിപ്‌ലൈൻ’ എന്നൊരു സംവിധാനമാണ് ഇതിനായി ഒരുക്കുന്നത്. ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർക്ക് തങ്ങൾക്കു മുന്നിലെത്തുന്നസന്ദേശങ്ങളുടെ ആധികാരികത പരിശോധിക്കാൻ ഇതുവഴി സാധിക്കും.

ഇത്തരത്തിൽ വാട്സപ്പിൽ പ്രോട്ടോ എന്നൊരു മീഡിയ സ്കില്ലിങ് സ്റ്റാർട്ടപ്പാണ് വാട്സാപ്പുമായി ചേർന്ന് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പരക്കുന്ന ഊഹ പ്രചാരണങ്ങൾ കൂട്ടിവെച്ച് ഒരു ഡാറ്റാബേസ് ഇവർ നിർമിക്കും.

തെരഞ്ഞെടുപ്പുകാലത്ത് തെറ്റായ സന്ദേശങ്ങൾ പ്രചരിക്കുമ്പോൾ ഈ ഡാറ്റാബേസുമായി ഒത്തുനോക്കി സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കാൻ ഉപയോക്താവിന് സാധിക്കും. വാട്സാപ്പിന്റെ സാങ്കേതിക സഹായത്തോടെയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഏത് വാട്സാപ്പ് ഉപയോക്താക്കൾക്കും തങ്ങൾക്ക് ലഭിക്കുന്ന തെറ്റായ വിവരങ്ങൾ +91-9643-000-888 എന്ന നമ്പരിലുള്ള ചെക്ക്പോയിന്റ് ടിപ്‌ലൈനിൽ സമർപ്പിക്കാവുന്നതാണ്. സംശയാസ്പദമായ സന്ദേശങ്ങൾ ഈ നമ്പരിലേക്ക് ഷെയർ ചെയ്യാം. പ്രോട്ടോയുടെ വിശകലന സംവിധാനം ഈ സന്ദേശം പരിശോധിക്കുന്നു. തുടർന്ന് സന്ദേശം വ്യാജമാണെങ്കിൽ അത് അറിയിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*