ഈ വേനൽകാലത്ത് കഴിക്കാം കിടിലൻ ഫലൂദ

ഈ വേനൽകാലത്ത് കഴിക്കാം കിടിലൻ ഫലൂദ

ഫലൂദ ഇഷ്ടട്മില്ലാത്തവർ ആരും തന്നെ ഉണ്ടാവില്ല . കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ ഒരുപോലെ ഇഷ്ട്ടപ്പെടുന്നതാണ് ഫലൂദയെ.

ഈ ഉഷ്ണകാലത്ത് ശരീരത്തിന് തണുപ്പ് നൽകുന്ന ഫലൂദ എങ്ങനെ ഉണ്ടാക്കാമെന്ന് നമുക്ക് നോക്കാം.

ഫലൂദ ഉണ്ടാക്കുന്ന വിധം…..

സേമിയ – 100 ഗ്രാം

സാബൂനരി -100 ഗ്രാം

പാല്‍ – ഒന്നര കപ്പ്

പഞ്ചസാര – മൂന്ന് ടീസ് സ്പൂണ്‍

ജെല്ലി – ഒരു ചെറിയ പായ്ക്കറ്റ്

കസ്‌കസ് – കുറച്ച്

റോസ് സിറപ്പ് – കുറച്ച്

വാനില ഐസ്‌ക്രീം – ഒരു ബോക്സ് ശുദ്ധമായ കുറച്ച് വെള്ളം അടുപ്പത്ത് വെച്ച് തിളയ്ക്കുമ്പോള്‍ സേമിയ ഇടണം. ശേഷം സേമിയ വേവുന്നതിന് മുമ്പ് പഞ്ചസാരയിടുക. കൂടാതെ സേമിയ അല്‍പം വെള്ളത്തോടെ വെന്ത് മാറ്റി വയ്ക്കുക.

സാബൂനരി പാലില്‍ വേവിക്കുക. ജെല്ലി വെള്ളത്തില്‍ കലക്കി ഫ്രീസറില്‍ കട്ടിയാവാന്‍ വെയ്ക്കുക. നല്ലതുപോലെ കട്ടിയായ ശേഷം ഫ്രിഡ്ജിന്റെ താഴെ തട്ടിലേക്ക് മാറ്റി കുറച്ചുനേരം വയ്ക്കുക. അതിന് ശേഷം കസ്‌കസ് കുതിര്‍ത്ത് വയ്ക്കുക.

ആദ്യം ഒരു സ്പൂണ്‍ സേമിയ അല്പം ലായനിയോടെ ഗ്ലാസില്‍ ഒഴിക്കുക. മേലെ സാബൂനരിയും പാലും കൂടി ഒരു സ്പൂണ്‍ ഒഴിക്കുക. പിന്നെ ജല്ലിയും കസ്‌കസും കുറച്ച് വിതറുക. മുകളില്‍ റോസ് സിറപ്പ് തളിക്കുക. അവസാനം കുറച്ചധികം വാനില ഐസ്‌ക്രീം (മൂന്ന് നാലു സ്പൂണ്‍) കോരി ഇടുക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply