ചെന്നൈയില്‍ എ.സി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അച്ഛനും അമ്മയും മകനും മരിച്ചു

ചെന്നൈയില്‍ എ.സി. പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. വിഴുപുരം ദിണ്ടിവനത്തിനടുത്ത് ബുധനാഴ്ച പുലര്‍ച്ചെ നടന്ന അപകടത്തില്‍ അച്ഛനും അമ്മയും മകനുമാണ് മരിച്ചത്. ഇവര്‍ എ.സി. പ്രവര്‍ത്തിപ്പിച്ചാണ് രാത്രി ഉറങ്ങാന്‍ കിടന്നത്. ഇതോടെ രാത്രിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് എ.സി. പൊട്ടിത്തെറിക്കുകയായിരുന്നു.

കാവേരിപ്പാക്കം സ്വദേശി കെ. രാജി (57), ഭാര്യ കല (52), മകന്‍ ഗൗതം (24) എന്നിവരാണ് മരിച്ചത്. വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായിരുന്ന ഇവരുടെ ശരീരം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

അതേസമയം രാജിയുടെ മൂത്ത മകന്‍ ഗോവര്‍ധനും ഭാര്യയും അപകടസമയം അടുത്ത മുറിയില്‍ ഉറങ്ങിയിരുന്നെങ്കിലും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment