Family Plastics workers arrested l ഫാമിലി പ്ലാസ്റ്റിക്‌സിന് തീയിട്ടതുതന്നെ; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍
ഫാമിലി പ്ലാസ്റ്റിക്‌സിന് തീയിട്ടതുതന്നെ; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍ Family Plastic’s workers arrested
Family Plastic’s workers arrested തിരുവനന്തപുരം : മണ്‍വിളയിലുള്ള ഫാമിലി പ്ലാസ്റ്റിക്‌സില്‍ ഉണ്ടായ തീപിടുത്തം അട്ടിമറിയെന്ന് ഉറപ്പിച്ച് പോലീസ്. സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്ത രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തു. ചിറയിന്‍കീഴ് സ്വദേശി ബിമല്‍, കാര്യവട്ടം സ്വദേശി ബിനു എന്നിവരാണ് അറസ്റ്റിലായത്. രണ്ടു ദിവസമായി തുടരുന്ന വിശദമായ ചോദ്യം ചെയ്യലിലാണ് ഇവര്‍ കുറ്റം സമ്മതിച്ചത്.
ഡി വൈ എസ്പിയുടെ അധികാര ധാര്‍ഷ്ട്യം ഇല്ലാതാക്കിയത് ഈ പിഞ്ച് കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളാണ്
ശമ്പളം വര്‍ധിപ്പിച്ച് നല്‍കാത്തതും, ഉണ്ടായിരുന്ന ആനുകൂല്യങ്ങള്‍ കുറച്ചതിലുമുള്ള ദേഷ്യത്തിലാണ് തീയിട്ടതെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.ഇതില്‍ ഒരാള്‍ പ്രതികാരം ചെയ്യുമെന്ന തരത്തില്‍ സംസാരിച്ചതായും
പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. തീ പടര്‍ന്ന സ്ഥലത്ത് ഇവരോടൊപ്പം മുന്‍പ് സ്ഥാപനത്തില്‍ നിന്നും പിരിച്ചുവിട്ട രണ്ടു പേരെ കണ്ടതായും ചിലര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്.
കന്നഡ സിനിമാ ലോകത്തേക്ക് ചുവടുമാറ്റത്തിനൊരുങ്ങി മലയാളി നായികമാര്‍! ആ നടിമാര്‍ ഇവരാണ് ! കാണൂ
അതേസമയം മതിയായ അനുമതിയില്ലാതെയാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഫയര്‍ എന്‍ ഓ സി ഇല്ലാതെയാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. തീപിടുത്തത്തില്‍ ഫാക്ടറിയും ഗോഡൌണും പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു.കോടികളുടെ നഷ്ട്ടമാണ് തീപിടുത്തം മൂലം ഉണ്ടായത്.
Leave a Reply