ചിക്കന്‍കറി വെക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കലാശിച്ചത് ദമ്പതികളുടെ മരണത്തില്‍

ചിക്കന്‍ കറി ഉണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ദമ്പതികള്‍ വിഷംകഴിച്ച് മരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം ഉത്തര്‍പ്രദേശിലെ ബെറേലിയിലാണ് സംഭവം.

ഭാര്യ ചിക്കന്‍ പാകം ചെയ്യില്ല എന്ന് ശാഠ്യം പിടിച്ചതോടെ ഭര്‍ത്താവ് തന്നെത്താന്‍ പാചകം ചെയ്യാന്‍ തുനിയുകയായിരുന്നു. തുടര്‍ന്ന് ഭാര്യ അടുക്കളയിലെത്തി കലഹം ആരംഭിക്കുകയും തുടര്‍ന്ന് കൈയ്യില്‍ കരുതിയിരുന്ന വിഷം കുടിക്കുകയായിരുന്നു. അവര്‍ അബോധാവസ്ഥയിലായതോടെ ശേഷിച്ച വിഷം ഭര്‍ത്താവും കഴിച്ചു.

ഇരുവരേയും ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ആത്മഹത്യചെയ്യാനുള്ള കാരണക്കാരന്‍ താനാണെന്നതിനാലാണ് വിഷം കഴിച്ചതെന്നാണ് ഭര്‍ത്താവ് പൊലീസിനോട് മരിക്കുന്നതിന് മുന്നോടിയായി പറഞ്ഞത്.

ആനന്ദ് വിഹാരി വര്‍മ(50), ഫൂല്‍മതി എന്നീ ദമ്പതികളാണ് മരിച്ചത്. ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയുമാണ് ഉള്ളത്. സിത്താപൂര്‍ ജില്ലയില്‍ ഭര്‍ത്താവിനൊപ്പം കഴിയുകയാണ് 26കാരിയായ മകള്‍ ഷീലു. ആണ്‍മക്കളായ അജിത്, ലളിത് എന്നിവര്‍ മറ്റ് ജില്ലകളില്‍ ജോലി ചെയ്യുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply