സിസ്റ്റർ ലൂസിക്കെതിരെ സഭാനടപടി; ശക്തമായ പിൻതുണയുമായി കുടുംബം
സിസ്റ്റർ ലൂസിക്കെതിരെ സഭാനടപടി; ശക്തമായ പിൻതുണയുമായി കുടുംബം
കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്ത സിസ്റ്റർ ലൂസിയോട് ഇടവകപ്രവർത്തങ്ങളിൽ നിന്ന് മാറിനിൽക്കണമെന്ന് മാനന്തവാടി രൂപത ആവശ്യപ്പെട്ടു. എന്ത് കാരണത്താലാണ് തനിക്കെതിരെ ഇങ്ങനെയൊരു നടപടിഎടുത്തതെന്ന് അറിയില്ലെന്നും കാരണം സഭ വ്യക്തമാക്കണമെന്നും സിസ്റ്റർ ലൂസി പ്രതികരിച്ചു. സിസ്റ്റർ ലൂസിക്ക് ശക്തമായ പിന്തുണയുമായി കുടുംബവും കൂടെയുണ്ട്.
സഭയുടെ ഇത്തരം നീക്കങ്ങളെ ശക്തമായി എതിർക്കുമെന്നും, വേണ്ടിവന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും വീട്ടുകാർ അറിയിച്ചു. പുറത്താക്കൽ നടപടിയെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ വീട്ടിലെത്താനിരുന്ന മദർ സുപ്പീരിയറടക്കമുള്ള സഭാപ്രതിനിധികളോട് ഇക്കാര്യം പറഞ് ഇങ്ങോട്ട് വരേണ്ടെന്ന് വീട്ടുകാർ പറഞ്ഞിരുന്നു. അധ്യാപകജോലിയിൽ നിന്ന് വിരമിക്കാനിരിക്കെ സഭയിൽ നിന്നും പുറത്താക്കാനുള്ള ഈ നീക്കത്തെ അവസാനം വരെ ചെറുക്കുമെന്നും കാസർക്കോട് ബൈഡൂർ ഇടവകയിൽപ്പെട്ട കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സമൂഹമാധ്യമങ്ങളിൽ സഭയ്ക്കെതിരെ പോസ്റ്റുകളിട്ടു, വായ്പയെടുത്ത് കാറ് മേടിച്ചു, സഭാവസ്ത്രം ധരിക്കാതെ പൊതുപരിപാടിയിൽ പങ്കെടുത്തു തുടങ്ങിയ കുറ്റങ്ങളാണ് സിസ്റ്റർ ലൂസിക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് വയനാട് കാരയ്ക്കാമല മഠത്തിലെ എഫ്സിസി സന്യാസമൂഹം പറയുന്നു.മൂന്നു മാസം മുൻപ് തന്നെ സിസ്റ്റർ ലൂസിക്കെതിരെയുള്ള നടപടിയെടുക്കാൻ ശുപാർശ ചെയ്തിരുന്നതായും അവർ പറയുന്നു.
Leave a Reply