ചികിത്സയ്ക്ക് നിവൃത്തിയില്ല; സഹായമഭ്യര്‍ത്ഥിച്ച് പ്രമുഖ നടന്‍

ചികിത്സയ്ക്ക് നിവൃത്തിയില്ല; സഹായമഭ്യര്‍ത്ഥിച്ച് പ്രമുഖ നടന്‍

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് തമിഴ് നടന്‍ തവാസി. ശിവകാര്‍ത്തികേയന്‍ ചിത്രം വരുതപടാത്ത വാലിബര്‍ സംഘം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് തവാസി.

ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍ ചികിത്സയിലാണ് അദ്ദേഹം. സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ചികിത്സയ്ക്ക് നിവൃത്തിയില്ല. തുടര്‍ന്ന് സിനിമാ പ്രവര്‍ത്തകരോട് സഹായമഭ്യര്‍ഥിച്ച് രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ മകന്‍ അറുമുഖം.

ജ്യോത്സ്യന്റേയോ പൂജാരിയുടേയോ വേഷങ്ങളാണ് ഒട്ടുമിക്ക സിനിമകളിലും തവാസി അവതരിപ്പിച്ചത്. അതേസമയം നടന്റെ പ്രശ്നത്തില്‍ നടികര്‍ സംഘം ഇടപെടണമെന്നും ചികിത്സ ലഭ്യമാക്കണമെന്നും സോഷ്യല്‍മീഡിയ ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published.

*
*