ധോണിയെ മൈതാനം മുഴുവന്‍ ഓടിച്ച് ആരാധകന്‍; രസകരമായ വീഡിയോ കാണാം

ധോണിയെ മൈതാനം മുഴുവന്‍ ഓടിച്ച് ആരാധകന്‍; രസകരമായ വീഡിയോ കാണാം

ക്രിക്കറ്റ് കളിക്കിടെ പല രസകരമായ സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഇന്ത്യന്‍ ടീം അംഗങ്ങള്‍ മാത്രമല്ല പല വിദേശ ടീമിലെ അംഗങ്ങളും രസകരമായ പല സന്ദര്‍ഭങ്ങളും ആരാധകര്‍ക്കും കാണികള്‍ക്കും സമ്മാനിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങളും കളിക്കളത്തില്‍ രസകരവും ദേഷ്യവും സങ്കടവും അങ്ങനെ നിരവധി കാഴ്ചകള്‍ നമുക്ക് തന്നിട്ടുണ്ട്. കുട്ടികളികളില്‍ മുന്നിലാണ് ആരാധകരുടെ കണ്ണിലുണ്ണിയായ ധോണി. കളിക്കളത്തില്‍ പലപ്പോഴും ആരാധകരെ ആവേശം കൊള്ളിക്കുന്ന പോരാട്ടം കഴ്ചവെചിട്ടുണ്ട്.

വിക്കറ്റ് കീപ്പര്‍ എന്നാ നിലയ്ക്ക് കണ്ണടച്ച് തുറക്കും മുന്‍പേ ഔട്ടാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു ആരാധകനെ ഭയന്ന് മൈതാനം മുഴുവന്‍ ഓടുന്ന ധോണിയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഇന്നലെ നടന്ന ഇന്ത്യ ആസ്ട്രേലിയ രണ്ടാം ഏകദിനത്തിലാണ് രസകരമായ രംഗങ്ങള്‍ അരങ്ങേറിയത്. സുരക്ഷാ ജീവനക്കാരുടെ കണ്ണു വെട്ടിച്ചാണ് ആരാധകന്‍ മൈതാനത്തേക്ക്‌ ഓടിക്കയറിയത്. തന്നെ തേടിയാണ് ആരാധകന്‍ വരുന്നതെന്ന് കണ്ട ധോണി ആദ്യം സഹ താരത്തിന്റെ പിന്നില്‍ ഒലിക്കുന്നതും കാണാം. അവസാനം ആരാധകന് മുന്നില്‍ സുല്ല് പറഞ്ഞ് പിടികൊടുത്തു. വീഡിയോ കാണാം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment