‘ഫാനി’ ചുഴലിക്കാറ്റ് രൂപപ്പെട്ടു: സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത

‘ഫാനി’ ചുഴലിക്കാറ്റ് രൂപപ്പെട്ടു: സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്ക് ഭാഗങ്ങളില്‍ ഫാനി ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഫാനി ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ഏപ്രില്‍ 30ഓടുകൂടി തമിഴ്‌നാട്-ആന്ധ്ര തീരത്ത് ശക്തമായ ചുഴലിക്കാറ്റായി രൂപപ്പെടും.

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം അടുത്ത 6 മണിക്കൂറില്‍ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഇന്ത്യന്‍ സമയം വൈകിട്ട് 5.30യോടെയാകും ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുന്നതെന്നും, പിന്നീട് തീവ്ര ചുഴലിക്കാറ്റായി മാറുമെന്നും, ഇത് തമിഴ്‌നാട് – ആന്ധ്രാ തീരത്തെ ലക്ഷ്യമാക്കി ബംഗാള്‍ ഉള്‍ക്കടലിലൂടെ മുന്നേറുമെന്നുമാണ് വിവരം.

ഈ സാഹചര്യത്തില്‍ ഏപ്രില്‍ 29, 30 ദിവസങ്ങളില്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കേരളത്തില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റ് വീശാനും സാധ്യതയുണ്ട്.

നിലവില്‍ എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കോട്ടയം എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply